ദോഹ: തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് ഖത്തർ അലുംനിയുടെ വാർഷികാഘോഷങ്ങൾ ‘സർഗസ്മൃതി 2019’ സമാപിച്ചു. പ്രസിഡൻറ് മുഹമ്മദ് സജീദ് അധ്യക്ഷത വഹിച്ചു. െഎ.സി.ബി.എഫ് പ്രസിഡൻറ് പി എൻ ബാബുരാജ് ഉദ്ഘാടനം ചെയ്തു. െഎ.എസ്.സി മാനേജ്മെൻറ് കമ്മിറ്റി അംഗം ഷറഫ് പി ഹമീദ് മുഖ്യാതിഥി ആയിരുന്നു. മർസൂഖ് തൊയക്കാവ് സ്വാഗതം പറഞ്ഞു.
പൂർവ വിദ്യാർത്ഥിയും അധ്യാപകരുമായിരുന്ന സി.എം.പി യൂസുഫ്, മജീദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ കെ ജലീൽ നന്ദി പറഞ്ഞു. ഇമാറ ഹെൽത്ത് കെയർ നൽകുന്ന മെഡിക്കൽ ഡിസ്കൗണ്ട് കാർഡിെൻറ വിതരണം റീജൻസി ഗ്രൂപ്പ് റീജിയനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ നിർവ്വഹിച്ചു. അജയ് ഭരതൻ, മുത്തലിബ് മട്ടന്നൂർ, രാഗേഷ് ഹരീന്ദ്രൻ എന്നിവരെ ആദരിച്ചു.