ഖത്തർ നടപടി പുരോഗമനപരം–അംബാസഡർമാർ
text_fieldsദോഹ: എക്സിറ്റ് പെർമിറ്റ് ഒഴിവാക്കിക്കൊണ്ടുള്ള നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയത് മഹത്തായതും പുരോഗമനപരവുമായ ചുവടുവെപ്പാണെന്ന് രാജ്യത്തെ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ വ്യക്തമാക്കി. എക്സിറ്റ് പെർമിറ്റ് ഒഴിവാക്കിക്കൊണ്ടുള്ള ഖത്തറിെൻറ തീരുമാനത്തെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാെണന്നും സ്വാഗതം ചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യൻ അംബാസഡർ പി കുമരൻ പ്രതികരിച്ചു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിദേശ തൊഴിലാളികൾക്ക് ഏറെ പ്രയോജനവും ആശ്വാസവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി. കുമരൻ ശുഭാപ്തി പ്രകടിപ്പിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പാണ് അമീറിെൻറ തീരുമാനമെന്ന് ബംഗ്ലാദേശ് സ്ഥാനപതി അശൂദ് അഹ്മദ് പറഞ്ഞു. വിപ്ലവകരമായ തീരുമാനമാണിതെന്നും വരും ദിവസങ്ങളിൽ ഇതിെൻറ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും മേഖലയിൽ മറ്റു രാജ്യങ്ങൾക്ക് മാതൃകയാകുന്നതിൽ ഖത്തർ ഒരുപടികൂടി ഉയർന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേക്കുള്ള മഹത്തായ ചുവടുവെപ്പാണിതെന്ന് ഖത്തറിലെ നേപ്പാൾ അംബാസഡർ പ്രതികരിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് മികച്ച ജീവിത–തൊഴിൽ സാഹചര്യങ്ങളൊരുക്കുന്നതിൽ ഖത്തർ ഏറെ മുൻപന്തിയിലാണെന്നും നേപ്പാൾ അംബാസഡർ രമേഷ് പ്രസാദ് കൊയ്രാള അഭിപ്രായപ്പെട്ടു. ഫിലിപ്പൈൻ അംബാസഡർ അലൻ തിംബായൻ, ഇന്തോനേഷ്യൻ അംബാസഡർ മുഹമ്മദ് ബസ്രി സിദെഹബി തുടങ്ങി മറ്റു രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്രപ്രതിനിധികളും എക്സിറ്റ് പെർമിറ്റ് ഒഴിവാക്കിക്കൊണ്ടുള്ള അമീരി ഉത്തരവിനെ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
