Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒഡെപെകി​െന ഖത്തർ...

ഒഡെപെകി​െന ഖത്തർ അംഗീകൃത റിക്രൂട്ട്മെൻറ്​ ഏജൻസിയാക്കുന്നു

text_fields
bookmark_border
ഒഡെപെകി​െന ഖത്തർ അംഗീകൃത റിക്രൂട്ട്മെൻറ്​ ഏജൻസിയാക്കുന്നു
cancel

ദോ​ഹ: കേരള സർക്കാറി​​​െൻറ വിദേശജോലികൾക്കുള്ള റിക്രൂട്ടിങ്​ ഏജൻസിയായ ഒഡെപെകിനെ ഖത്തർ സർക്കാറും തങ്ങളുടെ അംഗീകൃത ഏജൻസിയാക്കുന്നു. ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽ നുഐമിയുമായി സംസ്​ഥാന തൊഴിൽ വകുപ്പ്​ മന്ത്രി ടി പി രാമകൃഷ്ണൻ നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ഇതുസംബന്ധിച്ച്​ ഉറപ്പുകിട്ടിയതെന്ന്​ മന്ത്രി അറിയിച്ചു. പൊതു^സ്വകാര്യ മേഖലകളിലേക്കുള്ള ഖത്തർ നിയമനങ്ങൾ നടത്തുന്നതിനുള്ള അംഗീകാരമാണ്​ ഒഡെപെകിന്​ ലഭിക്കുക. ഖത്തർ ലേബർ റിലേഷൻ വകുപ്പ് ആസ്ഥാനത്ത്​ ഇന്ത്യൻ അംബാസഡർ പി.കുമരനൊപ്പമാണ്​ കൂടിക്കാഴ്​ച നടന്നത്​. ​തൊഴിൽപ്രശ്​നങ്ങൾ പരിഹരിക്കാനുള്ള ഖത്തർ സർക്കാറി​​​െൻറ പരാതി പരിഹാര രജിസ്​റ്ററിലെ ‘ടെല്ലർ’ സംവിധാനത്തിൽ നിലവിൽ മലയാള ഭാഷ ഇല്ല. ഹിന്ദി, ഉറുദു, തെലുങ്ക്​, തമിഴ്​ ഭാഷകൾ ഉണ്ട്​. മലയാളവും ഉൾപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഖത്തർ മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്​.

ഒ​ഡെ​പെ​ക്ക് (ODEPEC ^ഒാവർസീസ്​ ഡെവലപ്​മ​​െൻറ്​ ആൻറ്​ എം​േപ്ലായ്​മ​​െൻറ്​ പ്രമോഷൻ കൺസൾട്ടൻറ്​) മു​ഖേ​ന ഡോ​ക്ട​ര്‍മാ​ര്‍, ന​ഴ്സു​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍ സ്​റ്റാ​ഫ് തു​ട​ങ്ങി​യ​വ​രെ​യും നൈ​പു​ണ്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യും ഖത്തറിലേക്ക്​ റി​ക്രൂ​ട്ട് ചെ​യ്യു​മെന്നും മന്ത്രി രാമകൃഷ്​ണൻ പറഞ്ഞു.​ ഖ​ത്ത​ര്‍ ആ​രോ​ഗ്യ​വ​കു​പ്പ് സ​ഹ​മ​ന്ത്രി ഡോ. ​സാ​ലി​ഹ് അ​ലി അ​ല്‍ മരി​യു​മാ​യി നടത്തിയ കൂ​ടി​ക്കാ​ഴ്ച​യിലാണ്​ ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്. വിദേശത്ത്​ ഇന്ത്യൻ തൊഴിലാളികൾ അനുഭവിക്കുന്ന വിവിധ തൊഴിൽ പ്രശ്​നങ്ങളിൽ നടപടിയെടുക്കുമെന്ന്​ മന്ത്രി രാമകൃഷ്​ണൻ പിന്നീട്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തെങ്കിലും ജോലി പെ​െട്ടന്ന്​ കിട്ടുക എന്ന ചിന്തയോടെ കാര്യങ്ങൾ അന്വേഷിക്കാ​െത വിദേശത്ത്​ എത്തുന്നതുമൂലമാണ്​ പ്രശ്​നങ്ങൾ ഉണ്ടാകുന്നത്​. ഒൗദ്യോഗിക തലങ്ങളിൽ പരാതി കിട്ടിയില്ലെങ്കിൽ നടപടി സ്വീകരിക്കാൻ പരിമിതിയുണ്ട്​. പരാതി നൽകാനായി ഇന്ത്യൻ എംബസിയിൽ ഏതെങ്കിലും തരത്തിലുള്ള ​പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം അംബാസഡർ പി. കുമരനുമായി ആലോചിച്ച്​ ചെയ്യും.

ചില വിഷയങ്ങളിൽ മാധ്യമവാർത്തകളു​െട അടിസ്​ഥാനത്തിൽ നടപടി സ്വീകരിക്കാൻ കഴിയില്ല. ഒഡെപെക്​ റിക്രൂട്ട്​മ​​െൻറിൽ പ്രശ്​നങ്ങൾ ഉണ്ടാവി​ല്ല. ഖത്തർ സർക്കാറി​​​െൻറയും ഇന്ത്യൻ സർക്കാറി​​​െൻറയും തൊഴിൽ വകുപ്പുകളുടെ ഒൗദ്യോഗിക സംവിധാനങ്ങൾ പൂർണമായും പിന്തുടർന്നാൽ പ്രശ്​നങ്ങൾ ഉണ്ടാവില്ല. കേരള സർക്കാറി​​​െൻറ തൊഴിൽനൈപുണ്യ പരിശീലന കേന്ദ്രമായ കേസി​​​െൻറ (KASE) സൗകര്യങ്ങളും ഉപയോഗപ്പെടുത്തണം. തങ്ങൾക്ക്​ ഡോ​ക്ട​ര്‍മാ​രെ​യും ന​ഴ്സു​മാ​രെ​യും പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രെ​യും ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഖത്തർ മന്ത്രി അറിയിച്ചിട്ടുണ്ട്​. ആ​ഗ​സ്​റ്റി​ല്‍ നടക്കുന്ന സം​യു​ക്ത വ​ര്‍ക്കി​ങ് ഗ്രൂ​പ്പി​ല്‍ റി​ക്രൂ​ട്ട്മെ​ൻറ്​ കാ​ര്യം അ​ജ​ണ്ട​യാ​യി ഉ​ള്‍പ്പെ​ടു​ത്തി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നൈ​പു​ണ്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്​ സംബന്ധിച്ച്​ തു​ട​ര്‍ന​ടപ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ം. 

ഒഡാപെക്​ മാ​നേ​ജിം​ഗ് ഡ​യ​റക്ട​ര്‍ ഡോ. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍, മന്ത്രിയുടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ദീ​പു പി. നാ​യ​ര്‍, ഒഡെപെക്​ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എസ്​.എസ്​. ഷാജു, നോ​ര്‍ക റൂ​ട്സ് ഡ​യറ​ക്ട​ര്‍ സി.​കെ മേ​നോ​ൻ, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ര്‍ഡ് ഡ​യ​റ​ക്ട​ര്‍ കെ ​കെ ശ​ങ്ക​ര​ന്‍ എന്നിവരും വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news
Next Story