ദോഹ: ഖത്തറിനെതിരായ ഉപരോധത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അയൽ രാജ്യത്തിനെതിരിൽ ഖത്തർ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. ഖത്തർ ഗവൺമെൻറ് അധികൃതർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2017 ജൂണിലാണ് ഖത്തറിനെതിരെ സൗദി അറേബ്യ, യു എ ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഭീക രവാദബന്ധം ആരോപിച്ച് ഉപരോധമേർപ്പെടുത്തിയത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നില നിൽക്കില്ലെന്നും വ്യക്തമാക്കി ഖത്തർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.
ഉപരോധരാജ്യത്തിനെതിരായി അന്താരാഷ്ട്ര കോടതിയിലേക്കുള്ള പരാതി തുടർനടപടികളിലാണെന്നും ഖത്ത റിലെ സ്വദേശികളുടെയും വിദേശികളുടെയും കടുത്ത മനുഷ്യാവകാശലംഘനങ്ങൾക്ക് ഉപരോധം കാരണമാ യിരിക്കുന്നുവെന്നും ഖത്തർ ഗവൺമെൻറ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഉപരോധത്തെത്തുടർന്ന് ഖത്തരികളെ ആട്ടിയകറ്റുക, രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും പുറത്തുകട ക്കുന്നതിൽ നിന്നും പൗരന്മാർക്ക് വിലക്കേർപ്പെടുത്തുക, പ്രസ്തുത രാജ്യത്തിെൻറ പൗരന്മാരോട് ഖത്തറിൽ നിന്നും പുറത്തുകടക്കാനാവശ്യപ്പെടുക, വ്യോമാതിർത്തിയും തുറമുഖങ്ങളും അടച്ചിടുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഉപരോധത്തെ തുടർന്നുണ്ടായത്.
ഖത്തരികൾക്കെതിരായ കടുത്ത വിവേചനമാണിതെന്നും ഖത്തർ ഗവൺമെൻറ് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കൺവെൻഷനുകൾക്ക് എതിരാണിതെന്നും പൗരത്വത്തിെൻറ അടിസ്ഥാനത്തിൽ വിവേചനം ക ൽപിക്കാതിരിക്കുന്നതിനുള്ള രാജ്യാന്തര കൺവെൻഷനും അയൽരാജ്യത്തിെൻറ നടപടി വിരുദ്ധമാണെന്നും ഗ വൺമെൻറ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.