ഉപരോധം ഭക്ഷ്യ സുരക്ഷയെ ബാധിച്ചില്ല –എക്കണോമിക്സ് മാഗസിൻ
text_fieldsദോഹ: ഖത്തറിന് മേൽ ഉപരോധം തുടങ്ങിയ സന്ദർഭത്തിൽ തന്നെ ഭക്ഷ്യ സുരക്ഷാ മേഖലക്ക് ഒരു തരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാകാതിരിക്കാൻ ഖത്തർ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നതായി ബ്രിട്ടനിൽ നിന്ന് പുറത്തിറങ്ങുന്ന എക്കണോമിക്സ് മാഗസിൻ. അയൽ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന പച്ച ക്കറികൾ, പാൽ തുടങ്ങിയ അവശ്യ സാധനങ്ങൾ യഥാ സമയം എത്തിക്കുന്നതിൽ വിജയിച്ച ഭരണകൂടം ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിൽ പ്രതീക്ഷിക്കാത്ത വിജയമാണ് നേടിയതെന്നും മാഗസിൻ വിലയിരുത്തുന്നു. സൗദി അറേബ്യയിൽ നിന്നാണ് പ്രധാനമായും പച്ചക്കറികളും പാലും ദോഹയിൽ എത്തിയിരുന്നത്.
ഒരു സുപ്ര ഭാതത്തിൽ അതിർത്തിയടച്ച് സൗദിയിൽ നിന്നുള്ള ഇറക്കുമതി പൂർണമായി നിലച്ചപ്പോൾ ഉടൻ പകരം സംവി ധാനം കാണാൻ കഴിഞ്ഞു. ഇതോടെ ഉപരോധത്തെ മറികടക്കാൻ കഴിയുമെന്ന സന്ദേശം ജനങ്ങൾക്ക് കൈമാ റാനായി. നേരത്തെ അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങൾക്ക് പകരം പുതിയ രാജ്യങ്ങൾ എളു പ്പത്തിൽ കണ്ടെത്താൻ രാജ്യത്തിന് സാധിച്ചു.
ഇതിന് പുറമെ രാജ്യത്തിന് ആവശ്യമായ പാൽ ഇവിടെ തന്നെ ഉ ൽപാദിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമായി. ദിനേനെ എൺപതിലധികം ട്രെയ്ലറുകളിലായി ലക്ഷക്കണക്കിന് ലിറ്റർ പാലാണ് സൗദി അറേബ്യയിൽ നിന്ന് മാത്രം ഇറക്കുമതി ചെയ്തിരുന്നത്. ഇതിന് പകരം രാജ്യത്ത് തന്നെ മികച്ച പാൽ ഉൽപാദിപ്പിക്കാൻ സാധിച്ചത് ജനങ്ങൾക്ക് ആത്മ വിശ്വാസം പകർന്നു.
രാജ്യത്തിന് ആവശ്യമായ പച്ചക്കറികളിൽ നല്ലൊരു ശതമാനം ഇവിടെ തന്നെ ഉൽപാദിപ്പിച്ചു. ആഭ്യന്തര മേഖലയിൽ ഉൽപാദനം വർദ്ധി ച്ചതോടെ ഇറക്കുമതിയിൽ ഗണ്യമായ കുറവ് വരുത്താൻ സാധ്യമായി. ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ നിന്ന് മികവുറ്റ ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് സാധ്യത കൂടുകയും ചെയ്തു. ഖത്തറിെൻറ ഭക്ഷ്യ സു രക്ഷാ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഉപരോധം സഹായിച്ചതെന്ന വിലയിരുത്തലാണ് എക്ക ണോമിക്സ് മാഗസിൻ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
