ഉപരോധം ഖത്തർ മറികടക്കുന്നു –ഫിനാൻഷ്യൽ ടൈംസ്
text_fieldsദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഖത്തറിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധത്തെ രാജ്യം മറികടന്നു കഴിഞ്ഞതായി ബ്രിട്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫിനാൻഷ്യൽ ടൈംസ് മാഗസിൻ. നേരത്തെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്ന അയൽ രാജ്യങ്ങളെ പൂർണമായി ഒഴിവാക്കി പുതിയ വാണിജ്യ മേഖലകൾ കണ്ടെ ത്താനുള്ള നടപടികൾ സ്വീകരിക്കുക വഴി ഭക്ഷ്യ സുരക്ഷാ മേഖലയെ പിടിച്ച് നിർത്താൻ ഖത്തറിന് കഴിഞ്ഞ തായി മാഗസിൻ വിലയിരുത്തുന്നു.
സ്വയം പര്യാപ്തതാപദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി കഴിഞ്ഞിരി ക്കുന്നു. 200 ബില്യൻ ഡോളറിെൻറ അടിസ്ഥാന വികസന പദ്ധതി അതിെൻറ പൂർത്തീകരണത്തിലേക്ക് അടു ത്തതായും മാഗസിൻ വിലയിരുത്തുന്നു. പുതുതായി നിർമാണം പൂർത്തിയായി വരുന്ന ലുസൈൽ സിറ്റി രാജ്യ ത്തിെൻറ മുഖഛായ തന്നെ മാറ്റുന്നതാണ്. രണ്ട് ലക്ഷം ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന നഗരമാണിത്.
രാജ്യത്ത് നിർമിച്ച് വരുന്ന സ്റ്റേഡിയങ്ങളുടെ പണി അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നു. പൊടിനിറഞ്ഞ മരു ഭൂമയിൽ നിന്ന് ഖത്തർ ആഗോള പ്രസക്തമായ വ്യാപാര–വിനോദ കേന്ദ്രമായി മാറാൻ പോവുകയാണെന്ന് ഫിനാൻഷ്യൽ ടൈംസ് വിലയിരുത്തുന്നു. ഖത്തർ ഭരണകൂടം ഉപരോധത്തിെൻറ പ്രത്യാഘാതങ്ങളെ വകവെ ക്കാതെ വലിയ തോതിൽ അടിസ്ഥാന വികസനം ഉറപ്പ് വരുത്താനുളള നടപടികളുമായി മുന്നോട്ട് പോവുകയാണ്. റോഡുകളും ഇൻറർചെയിഞ്ചുകളും മേൽപ്പാലങ്ങളും റെയിൽ പാതകളും നിർമിക്കുന്ന പ്രവൃത്തികൾ 80 ശതമാനം പൂർത്തിയായതായി മാഗസിൻ റിപ്പോർട്ട് ചെയ്തു.
ബാങ്കിങ് മേഖലയെ പിടിച്ച് നിർത്തുന്നതിനും നാ ണയ വിനിമയ മേഖലയെ ശക്തിപ്പെടുത്തുന്നതിനും സൂക്ഷിപ്പ് നിക്ഷേപത്തിൽ നിന്ന് 50 ബില്യൻ ഡോളർ കരു തൽ ധനമായി ഗവൺമെൻറ് ഇതിനകം തന്നെ നൽകിക്കഴിഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മറിക ടക്കാനും സാമ്പത്തിക കെട്ടുറപ്പിനെ പിടിച്ച് നിർത്താനും ഖത്തർ ശക്തമായ നീക്കം നടത്തി കഴിഞ്ഞതായി ലോക ബാങ്ക് മേഖലാ ഡയറക്ടർ ജിഹാദ് ഗസൂർ അഭിപ്രായപ്പെട്ടു.
കരമാർഗമുള്ള അതിർത്തികൾ എല്ലാം അ ടക്കുകയും വ്യോമ അതിർത്തി അടക്കാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തെ ബദൽ സംവിധാനത്തിലൂടെ ഖത്തർ മറികടക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപാദന രാജ്യമായ ഖത്തർ പുതിയ രണ്ട് രാജ്യങ്ങളിലേക്ക് കൂടി ഗ്യാസ് കയറ്റുമതി ആരംഭിച്ചിരിക്കുന്നു. ബംഗ്ലാദേശിലേക്കും വിയറ്റ്നാമി ലേക്കും ഈയടുത്താണ് പ്രകൃതി വാതക കയറ്റുമതി കരാറിൽ എത്തിയത്. ഇന്ത്യ, ചൈന, തുർക്കി, ഒമാൻ എന്നീ നാല് രാജ്യങ്ങളിലേക്ക് കടൽ മാർഗം പത്തിലധികം പാതകളാണ് പുതുതായി ഖത്തർ ആരംഭിച്ചത്. പ്രതിസന്ധി അവസാനിച്ചാലും അയൽ രാജ്യങ്ങളെ കൂടുതൽ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്ന അവസ്ഥയാണ് ഉ ള്ളതെന്ന നിരീക്ഷണമാണ് പൊതുവെ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
