Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബൊ​​ക്ക...

ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സി​ന്​ ഇ​നി  ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ജ​ഴ്​​സി 

text_fields
bookmark_border
ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സി​ന്​ ഇ​നി  ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ജ​ഴ്​​സി 
cancel

ദോ​​ഹ: ലോ​​ക​​ത്തു​​ട​​നീ​​ളം കാ​​യി​​ക മേ​​ഖ​​ല​​യു​​മാ​​യി സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി അ​​ർ​​ജ​​ൻ​​റീ​​ന​യി​​ലെ മു​​ൻ​​നി​​ര ക്ല​​ബു​​ക​​ളി​​ലൊ​​ന്നാ​​യ ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സു​​മാ​​യി ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ക​​രാ​​ർ ഒ​​പ്പു​​വെ​​ച്ചു. ക​രാ​​ർ പ്ര​​കാ​​രം ബൊ​​ക്ക​​യു​​ടെ ഔ​​ദ്യോ​​ഗി​​ക ജെ​​ഴ്സി സ്​​​പോ​​ൺ​​സ​​ർ​​മാ​​രാ​​യി ഇ​​നി മു​​ത​​ൽ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​യ്സു​​ണ്ടാ​​കും. 2018/2019 സീ​​സ​​ൺ മു​​ത​​ൽ 2022/2023 സീ​​സ​​ൺ വ​​രെ​​യാ​​ണ് ബൊ​​ക്ക​​യു​​മാ​​യു​​ള്ള ഖ​​ത്ത​​ർ എ​​യ​ർ​​വേ​​യ്സിെ​​ൻ​​റ ക​​രാ​​ർ. 

ആ​​ഗോ​​ള ത​​ല​​ത്തി​​ൽ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ സ്​​​ഥാ​​നം ഒ​​ന്നു​​കൂ​​ടി അ​​ര​​ക്കി​​ട്ടു​​റ​​പ്പി​​ക്കു​​ന്ന​​താ​​ണ് ബൊ​​ക്ക ജൂ​നി​​യേ​​ഴ്സു​​മാ​​യു​​ള്ള ക​​രാ​​ർ. മി​​ല്യ​​ൻ ക​​ണ​​ക്കി​​ന് ആ​​രാ​​ധ​​ക​​രു​​ള്ള ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സിെ​​ൻ​​റ ജേ​​ഴ്സി​​യി​​ൽ ഖ​​ത്ത​​ർ  എ​​യ​​ർ​​വേ​​യ്സ്​ ലോ​​ഗോ പ​​തി​​യു​​ന്ന​​തോ​​ടെ നി​​ര​​വ​​ധി പേ​​രി​​ലേ​​ക്കാ​​ണ് എ​​യ​​ർ​​ലൈ​​ൻ​​സ്​ എ​​ത്തു​​ന്ന​​ത്. കാ​​യി​​ക  ലോ​​ക​​ത്തി​​ന് ലോ​​ക​​ത്തെ ഒ​​രു​​മി​​പ്പി​​ക്കാ​​നു​​ള്ള ശ​​ക്തി​​യു​​ണ്ടെ​​ന്നതിനാലാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ൽ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധ  കേ​​ന്ദ്രീ​​ക​​രി​​ക്കാ​​ൻ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 

തെ​​ക്ക​​ന​​മേ​​രി​​ക്ക​​ൻ ഭൂ​​ഖ​​ണ്ഡ​​വു​​മാ​​യി അ​​ഭ്യേ​​ദ്യ​​മാ​​യ ബ​​ന്ധ​​മാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​​നു​​ള്ള​​ത്. 2010 മു​​ത​​ൽ  ബ്ര​​സീ​​ലി​​ലെ സാ​​വോ പോ​​ളോ​​യി​​ലേ​​ക്കും അ​​ർ​​ജ​​ൻ​​റീ​​നി​​യ​​ൻ ത​​ല​​സ്​​​ഥാ​​ന​​മാ​​യ ബ്യൂ​​ണ​​സ്​ അ​​യേ​​ഴ്സി​​ലേ​​ക്കും ഖ​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ദി​​വ​​സേ​​ന സ​​ർ​​വീ​​സ്​ ന​​ട​​ത്തു​​ന്നു​​ണ്ട്. തെ​​ക്ക​​ന​​മേ​​രി​​ക്ക​​ൻ വി​​മാ​​ന ക​​മ്പ​​നി​​യാ​​യ ലാ​​റ്റം എ​​യ​ർ​​ലൈ​​ൻ​​സ്​ ഗ്രൂ​​പ്പിെ​​ൻ​​റ 10 ശ​​ത​​മാ​​നം ഓ​​ഹ​​രി 2016 ഡി​​സം​​ബ​​റി​​ൽ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സ്വ​​ന്ത​​മാ​​ക്കു​​ക​​യും  ചെ​​യ്തി​​ട്ടു​​ണ്ട്. ലോ​​ക​​ത്തി​​ലെ പ്ര​​മു​​ഖ ക്ല​​ബു​​ക​​ളി​​ലൊ​​ന്നാ​​യ ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സു​​മാ​​യി ബ​​ന്ധം സ്​​​ഥാ​​പി​​ക്കാ​​ൻ സാ​​ധി​​ച്ച​​തി​​ൽ  ഏ​​റെ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നും ലോ​​ക​​ത്തി​​ലെ പ്ര​​മു​​ഖ ടീ​​മു​​ക​​ളു​​മാ​​യി കാ​​യി​​ക ക​​രാ​​ർ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ല​ക്ഷ്യ​​മെ​​ന്നും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സി ​​ഇ ഒ ​​അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ർ പ​​റ​​ഞ്ഞു. 

വ​​രും സീ​​സ​​ണു​​ക​​ളി​​ൽ ബൊ​​ക്ക  ജൂ​​നി​​യേ​​ഴ്സി​​ന് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ പൂ​​ർ​​ണ പി​​ന്തു​​ണ​​യു​​ണ്ടാ​​കു​​മെ​​ന്നും തെ​​ക്ക​​ന​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള  ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ ബ​​ന്ധം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ഉ​​ദ്ദേ​​ശ്യ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​മു​​ഖ വി​​മാ​​ന ക​​മ്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സു​​മാ​​യി പ​​ങ്കാ​​ളി​​ത്തം സ്​​​ഥാ​പി​​ക്കാ​​ൻ സാ​​ധി​​ച്ച​​തി​​ൽ അ​​ഭി​​മാ​​നി​​ക്കു​​ന്ന​​താ​​യി ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സ്​ പ്ര​​സി​​ഡ​​ൻ​​റ് ഡാ​​നി​​യ​​ൽ ആ​​ഞ്ച​​ലി​​സി പ​ ​റ​​ഞ്ഞു. 

ജ​​ർ​​മ​​ൻ ക്ല​​ബ് ഫു​​ട്ബോ​​ളി​​ലെ അ​​തി​​കാ​​യ​​രാ​​യ ബ​​യേ​​ൺ മ്യൂ​​ണി​​ക്കിെ​​ൻ​​റ പ്ലാ​​റ്റി​​നം പാ​​ർ​​ട്ട്ണ​​ർ, ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബാ​​യ  എ ​​എ​​സ്​ റോ​​മ​​യു​​ടെ ഗ്ലോ​​ബ​​ൽ പാ​​ർ​​ട്ട്ണ​​ർ എ​​ന്നീ നി​​ല​​ക​​ളി​​ലും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. 2022 വ​​രെ ഫി​​ഫ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക എ​​യ​​ർ​​ലൈ​​ൻ​​സ്​ പാ​​ർ​​ട്ട്ണ​​റാ​​യും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ആണ് തെ​​ര​​ഞ്ഞെ​ടു​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news
Next Story