ഇവിടെ സകല ഗതാഗതകാര്യങ്ങളും
text_fieldsദോഹ: 34ാമത് ഗതാഗത വാരാഘോഷ പരിപാടികൾക്ക് ദർബ് അൽ സായിയിൽ തുടക്കം കുറിച്ചു. പൊതു സുരക്ഷാ ഡയറക്ടർ ജനറൽ സ്റ്റാഫ് മേജർ ജനറൽ സഅദ് ബിൻ ജാസിം അൽ ഖുലൈഫി വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ തലവന്മാരും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
മാർച്ച് 24 വരെ തുടരുന്ന ഗതാഗത വാരാഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ എട്ട് മുതൽ 12 വരെയും വൈകിട്ട് നാല് മുതൽ ഒമ്പത് വരെയും പൊതുജനങ്ങൾക്ക് പരിപാടികൾ കാണാനുള്ള സൗകര്യമുണ്ടായിരിക്കും.
വിവിധ ബോധവത്കരണ പരിപാടികളിൽ 60ലധികം സ്ഥാപനങ്ങളും ഏജൻസികളുമാണ് പങ്കെടുക്കുന്നത്. ഗതാഗതവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലൂന്നിയുള്ള സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കപ്പെടും. സന്ദർശകർക്ക് സൗജന്യമായി ൈഡ്രവിംഗ് ക്ലാസുകൾ നൽകും. ഗതാഗത നിയമങ്ങൾ പരിചയപ്പെടുത്തുന്ന ഗതാഗത ഗ്രാമം തന്നെഒരുക്കിയിട്ടുണ്ട്. ൈഡ്രവിംഗ് പരിശീലനം, റോഡ് മുറിച്ച് കടക്കുന്നത് സംബന്ധിച്ച ബോധവൽകരണം, ഗതാഗത സിഗ്നലുകൾ എന്നിവയും ഇതിലുൾപ്പെടും.
ലഖ്വിയ, മോട്ടോർ സൈക്കിൾ സർക്യൂട്ട്, ബതാബിത് ഖത്തർ, അൽ ശഖബ് എന്നിവയുടെ പ്രത്യേകം പവലിയനുകൾ ദർബ് അൽ സായിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
