Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക സൈനിക ശക്​തി...

ലോക സൈനിക ശക്​തി ഖത്തറിൽ; ഡീം​ഡെ​ക്സ് തുടങ്ങി

text_fields
bookmark_border
ലോക സൈനിക ശക്​തി ഖത്തറിൽ; ഡീം​ഡെ​ക്സ് തുടങ്ങി
cancel

ദോഹ: അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനി ദോഹ ഇൻനർനാഷനൽ മരിടൈം ഡിഫൻസ്​ എക്​സിബിഷൻ ആൻറ്​ കോൺഫറൻസ്​ (DIMDEX 2018) ഉദ്​ഘാടനം ചെയ്​തു. ഖത്തർ ഇൻറർനാഷനൽ കൺവെൻഷൻ സ​​െൻററിൽ നടക്കുന്ന പരിപാടി മാർച്ച്​ 14 വരെ നീളും. അറുപതിലധികം രാജ്യങ്ങൾ ആറാമത്​ മേളയിൽ പ​െങ്കടുക്കുന്നുണ്ട്​. ഉദ്​ഘാടനചടങ്ങിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ്​ ബിൻ മുഹമ്മദ്​ അൽ അത്വിയ്യ, വിവിധ രാജ്യങ്ങളിലെ സൈനിക മേധാവികൾ തുടങ്ങിയവർ പ​െങ്കടുത്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക യു​ദ്ധ​ക്ക​പ്പ​ലു​കളും സൈനിക ആയുധങ്ങളും മറ്റും പ്ര​ദ​ർ​ശ​ന​ത്തി​ലുണ്ടാകും.

പരിപാടിയിൽ പ​െങ്കടുക്കുന്നതിനായി ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഹ​മ​ദ് തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. ഇ​ന്ത്യ, ഇ​റ്റ​ലി, ഒ​മാ​ൻ, ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്​​ഥാ​ൻ, ബ്രി​ട്ട​ൻ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 11 യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. 2008 ലാ​ണ് ദോ​ഹ​യി​ൽ ഡിം​ഡ​ക്സ്​ എ​ക്സി​ബി​ഷന് തു​ട​ക്കം കു​റി​ച്ച​ത്. 80 യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ മേളയിൽ പ​ങ്കെ​ടുക്കാൻ എത്തുമെന്ന്​ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ബ്ദു​ൽ ബാ​ഖി സ്വാ​ലി​ഹ് അ​ൽ​അ​ൻ​സാ​രി അ​റി​യി​ച്ചു. നി​ല​വി​ലെ പ്ര​ത്യേ​ക സ​ാഹച​ര്യ​ത്തി​ൽ എ​ക്സി​ബി​ഷ​നി​ൽ സം​ബ​ന്ധി​ക്കാ​ൻ ഇ​ത്ര​യും രാ​ജ്യ​ങ്ങ​ൾ എ​ത്തി​​യ​ത് വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ബ്രി​ഗേ​ഡി​യ​ർ അ​റി​യി​ച്ചു. പു​തു​താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹ​മ​ദ് തു​റ​മു​ഖം ഇ​തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ത​ന്നെ വ​ലി​യ നേ​ട്ട​മാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തി​ന് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യെ ആ​ണ് മേളയുടെ വിജയം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ബ്രി​ഗേ​ഡി​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news
Next Story