ചാരപ്രവർത്തനം: വ്യാപക പ്രതിഷേധം
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയടക്കമുള്ള മേഖലയിലെ രാഷ്ട്രീയ നേതാക്കളുടെയും ഭ രണാധികാരികളുടെയും ഫോൺകോളുകളടക്കമുള്ള സ്വകാര്യവിവരങ്ങൽ ചോർത്താൻ ശ്രമിച്ച അയൽരാജ്യത്തിെൻറ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. നിരവധി പേർ നടപടിയെ അപലപിച്ച് രംഗ ത്തെത്തി. ഇസ്രായേലുമായുള്ള ഗൂഢബന്ധത്തിെൻറ പ്രത്യക്ഷ തെളിവാണിതെന്ന് മിക്കവരും വ്യക്തമാക്കി.
സ്വന്തം സഹോദരങ്ങൾക്കെതിരെ ഇസ്രായേലുമായുള്ള സഹകരണം അതിെൻറ പാരമ്യതയിലെത്തിയിരിക്കു കയാണെന്ന് ഫാലിഹ് അൽ ഹാജിരി ട്വീറ്റ് ചെയ്തു.
ചാരവൃത്തിയിലേർപ്പെടുന്നതിനായി ദുഷിച്ച പണമാണ് ഉപയോഗിക്കുന്നതെന്നും അയൽരാജ്യമാണ് ഇതിന് പിന്നിലെന്നും അബ്ദുല്ല അൽ അഹ്മദ് വ്യക്തമാക്കി.
മേഖലയിലെ ഒരു രാജ്യത്തിനെതിരെ ചാരവൃത്തിക്ക് തുനിഞ്ഞിറങ്ങിയവർ മറ്റു രാജ്യങ്ങൾക്കെതിരിലും സാധ്യ മായ മാർഗങ്ങളുപയോഗിച്ച് ഇത്തരത്തിലുള്ള നീചവൃത്തി ചെയ്യാൻ മടിക്കുകയില്ലെന്ന് ഖത്തറിലെ പ്രമുഖ പ ത്രപ്രവർത്തകനായ ജാബിർ അൽ ഹർമി പറഞ്ഞു.
അറബ് നേതാക്കൾക്കെതിരെയുള്ള ചാരവൃത്തി ആദ്യമായിട്ടല്ലെന്നും നേരത്തെ ഖത്തർ വാർത്താ ഏജൻസി യുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതിലും ഇവരുടെ പങ്കുണ്ടെന്നും ഇസ്രായേൽ–യു എ ഇ ബന്ധമാണ് പുതിയ വാർത്തയിൽ വെളിപ്പെടുത്തപ്പെട്ടതെന്നും മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചിട്ടു. അഴിമതിക്കും അയൽരാജ്യങ്ങൾക്കെതിരെ ചാരപ്രവൃത്തിക്കുമാണ് അവർ മുൻഗണന നൽകുന്നതെന്ന് ഖലീഫ എന്നൊരു ട്വിറ്റർ അക്കൗണ്ടിൽ രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ഇസ്രായേലിെൻറ ചാര സോഫ്റ്റ്വെയർ ഉപയോഗപ്പെടുത്തി 2014ൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അടക്കമുള്ള മേഖലയിലെ രാഷ്ട്രനേതാക്കളുടെയും ഭരണാധികാരികളുടെയും ഫോൺ ചോർത്താൻ അയൽരാജ്യം ശ്രമിച്ചതായ വാർത്ത ‘ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ടത്.
യു എ ഇയുടെ നടപടിയെ അപലപിച്ചും ആശങ്ക രേഖപ്പെടുത്തിയും ഖത്തർ വിദേശകാര്യമന്ത്രാലയം രംഗ ത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
