Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ഗ്ലൂ​​ക്കോ​​ഫേ​​ജ്...

‘ഗ്ലൂ​​ക്കോ​​ഫേ​​ജ് 500 എം​​ജി’ യൂ​​റോ​​പ്പ്യൻ  മ​​രു​​ന്ന് സു​​ര​​ക്ഷി​​ത​​മെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം

text_fields
bookmark_border
‘ഗ്ലൂ​​ക്കോ​​ഫേ​​ജ് 500 എം​​ജി’ യൂ​​റോ​​പ്പ്യൻ  മ​​രു​​ന്ന് സു​​ര​​ക്ഷി​​ത​​മെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം
cancel

ദോ​​ഹ: യൂ​​റോ​​പ്പി​​ൽ നി​​ന്നും മെ​​ർ​​ക്ക് ക​​മ്പ​​നി ഉ​​ൽ​​പാ​​ദി​​പ്പി​​ക്കു​​ന്ന  'ഗ്ലൂ​​ക്കോ​​ഫേ​​ജ് 500 എം​​ജി'  മ​​രു​​ന്നു​​ക​​ൾ സു​​ര​ ക്ഷി​​ത​​മെ​​ന്ന് പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. ജ​​ർ​​മ​​നി, ഫ്രാ​​ൻ​​സ്, ബ്രി​​ട്ട​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ മെ​ ​ർ​​ക്ക് ക​​മ്പ​​നി​​ക്ക് ബ്രാ​​ഞ്ചു​​ക​​ളു​​ണ്ട്. ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നെ​​ല്ലാം ഖ​​ത്ത​​ർ മ​​രു​​ന്നു​​ക​​ൾ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നു​​ണ്ട്. 

ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള മ​​രു​​ന്നു​​ക​​ളു​​ടെ പേ​​രി​​ൽ  ഒ​​രു രാ​​ജ്യാ​​ന്ത​​ര സം​​ഘ​​ട​​ന​​യി​​ൽ നി​​ന്നും യാ​​തൊ​​രു മു​​ന്ന​​റി​ യി​​പ്പും നി​​ല​​നി​​ൽ​​ക്കു​​ന്നി​​ല്ലെ​​ന്നും മ​​രു​​ന്നു​​ക​​ൾ സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്നും ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം പു​​റ​​ത്തി​​റ​​ക്കി​​യ കു​​റി​ പ്പി​​ൽ വ്യ​​ക്ത​​മാ​​ക്കി. മ​​രു​​ന്ന് സം​​ബ​​ന്ധി​​ച്ച് സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള പ്ര​​ച​​ര​​ണ​​ങ്ങ​​ൾ അ​​ടി​​സ്​​​ഥാ​​ന ര​​ഹി​​ത​ മാ​​ണെ​​ന്നും മ​​ന്ത്രാ​​ല​​യം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 'ഗ്ലൂ​​ക്കോ​​ഫേ​​ജ് 500 എം​​ജി' കു​​വൈ​​ത്ത് സൗ​​ദി ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ഇ​​ൻ​ഡ​​സ്​​​ട്രീ​​സ്​ ക​​മ്പ​​നി പു​​റ​​ത്തി​​റ​​ക്കു​​ന്ന​​താ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​ക്കൊ​​ണ്ട് സെ​​ൻ​​ട്ര​​ൽ ഗ​​ൾ​​ഫ് ക​​മ്മി​​റ്റി ഫോ​​ർ ഡ്ര​​ഗ് രെ​ജി​​സ്​േ​​ട്ര​​ഷ​​ൻ ഗ​​ൾ​​ഫ് വി​​പ​​ണി​​ക​​ളി​​ൽ നി​​ന്നും മ​​രു​​ന്ന് പി​​ൻ​​വ​​ലി​​ക്കു​​ന്നു​​വെ​​ന്ന് കാ​​ണി​​ച്ചു കൊ​​ണ്ടാ​​ണ് സാ​​മൂ​​ഹി​​ക  മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള സ​​ന്ദേ​​ശ​​ങ്ങ​​ൾ പ്ര​​ച​​രി​​ക്കു​​ന്ന​​ത്. 

മെ​​യ് ആ​​റി​​ന് മ​​രു​​ന്ന് വി​​ൽ​​ക്കു​​ന്ന​​ത് നി​​ർ​​ത്തി​​വെ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്രാ​​ദേ​​ശി​​ക ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്ക് ഫാ​​ർ​​മ​​സി  ഡി​​പ്പാ​​ർ​​ട്ട്മെ​​ൻ​​റ് പ്ര​​ത്യേ​​ക സ​​ർ​​ക്കു​​ല​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. കൂ​​ടാ​​തെ മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ല​​ഭ്യ​ മാ​​യ മ​​രു​​ന്നു​​ക​​ൾ ന​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. സ്വ​​ദേ​​ശി​​ക​​ളു​​ടെ​​യും വി​​ദേ​​ശി​​ക​​ളു​​ടെ​​യും സു​​ര​​ക്ഷ​​യാ​​ണ് ഡി​​പ്പാ​​ർ​​ട്ട്മെ​​ൻ​​റിെ​​ൻ​​റ പ്ര​​ധാ​​ന ല​​ക്ഷ്യ​​മെ​​ന്നും അ​​ന്താ​രാ​​ഷ്ട്ര മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ത്ത എ​​ല്ലാ ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളും വി​​ൽ​​ക്ക​​പ്പെ​​ടു​​ന്ന​​ത് എ​​ന്ത് വി​​ല​ കൊ​​ടു​​ത്തും ത​​ട​​യു​​മെ​​ന്നും ഡി​​പ്പാ​​ർ​​ട്ട്മെ​​ൻ​​റ് വ്യ​​ക്ത​​മാ​​ക്കി. 

മ​​രു​​ന്നു​​ക​​ളു​​ടെ​​യും മ​​റ്റു ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളു​​ടെ​​യും സു​​ര​​ക്ഷി​​ത​​ത്വം സം​​ബ​​ന്ധി​​ച്ച് ലോ​​കാ​​രോ​​ഗ്യ  സം​​ഘ​​ട​​ന​​യു​​മാ​​യും മ​​റ്റു അ​​ന്താ​​രാ​​ഷ്ട്ര സം​​ഘ​​ട​​ന​​ക​​ളു​​മാ​​യും നി​​ര​​ന്ത​​രം ബ​​ന്ധ​​പ്പെ​​ടാ​​റു​​ണ്ടെ​​ന്നും ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ  ഡി​​പ്പാ​​ർ​​ട്ട്മെ​​ൻ​​റ് ചൂ​​ണ്ടി​​ക്കാ​​ട്ടി. സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വാ​​ർ​​ത്ത​​ക​​ൾ ഷെ​​യ​​ർ ചെ​​യ്യു​​മ്പോ​​ഴും പ്ര​​ച​​രി​​പ്പി​ ക്കു​​മ്പോ​​ഴും വാ​​ർ​​ത്ത​​ക​​ളു​​ടെ സ​​ത്യാ​​വ​​സ്​​​ഥ അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നും വ​​കു​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news
Next Story