ദോഹ: രാജ്യം ശക്തമായ ഉപരോധം നേരിടുന്ന സഹാച്യത്തിലും അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് അഭൂതപൂർ വമായ പിന്തുണയാണ് രാജ്യത്തിന് ലഭിച്ചതെന്ന് പെേട്രാളിയം–ഉൗർജ്ജ വകുപ്പ് മന്ത്രി ഡോ.മുഹമ്മദ് ബിൻ സ്വാലിഹ് അസ്സാദ. അമേരിക്കൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും മുൻപൊന്നും ഇല്ലാത്ത തരത്തിലുള്ള പിന്തുണയാണ് ലഭിച്ചത്. രാജ്യത്തിെൻറ പുതിയ പ്രകൃതി വാതക പദ്ധതികളുമായി ഈ രാജ്യങ്ങൾ വലിയ തോതിലുള്ള സഹകരണമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ വലിയ പെേട്രാളിയം കമ്പനികളുടെ പിന്തുണയും പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് ദാവൂസ് സാമ്പത്തിക ഫോറത്തിൽ സം ബന്ധിക്കാനെത്തിയ മന്ത്രി അറിയിച്ചു. പ്രകൃതി വാതക ഉൽപ്പാദനം ഉടൻ തന്നെ നൂറ് മില്യൻ ടണ്ണിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ വാർഷിക ഉൽപ്പാദനം 77 മില്യൻ ടൺ ആണ്. ലോകത്തെ മൊത്തം പ്രകൃതി വാ ദകത്തിെൻറ മുപ്പത് ശതമാനം ഖത്തറിലാണ് ഉൽപ്പാദിപ്പിക്കുന്നത്. ഉപരോധ രാജ്യങ്ങളിൽ നിന്ന് ശക്തമായ സ മ്മർദ്ദം ഉണ്ടായിരുന്നിട്ടും പാശ്ചാത്യൻ രാജ്യങ്ങളിലെ എണ്ണ കമ്പനികൾ വലിയ പിന്തുണയാണ് നൽകിയതെന്ന് ഡോ.സാദ അറിയിച്ചു.
എക്സൻ മോബിലും ഷെല്ലും, റോയൽ ടച്ചും, ടോട്ടലും മാത്രമല്ല പുതിയ കമ്പനികളും ഖത്തറുമായി വലിയ തോതിൽ സഹകരിക്കുന്നു. രാജ്യത്തിെൻറ പരമാധികാരം അംഗീകരിക്കുന്ന ആരുമായും സഹകരിച്ച് പോകാ നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷം ആദ്യം മുതൽ രാജ്യത്തെ പ്രകൃതി വാതക ഉൽപ്പാദ ന–വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് വൻ കമ്പനികളായ ഖത്തർ ഗ്യാസും റാസ് ഗ്യാസും ലയിച്ച് ഒരു കമ്പനിയായി പ്രവർത്തിക്കാൻ തീരുമാനിച്ചത് ഈ മേഖലയിൽ വലിയ മാറ്റമാണ് വരുത്തിയത്. ഉൽപ്പാദന മേഖ ലയിൽ തന്നെ ചെലവ് ഗണ്യമായി കുറക്കാൻ ഇത് വഴി സാധിച്ചു. ഇരു കമ്പനികളും യോജിച്ച് പ്രവർത്തിക്കാൻ എടുത്ത തീരുമാനത്തെ തങ്ങളുടെ വിദേശ പങ്കാളികളും വലിയ തോതിൽ സ്വാഗതം ചെയ്തു. െപ്രടോളിയം മേ ഖലയൽ മാത്രമല്ല അന്താരാഷ്ട്ര തലങ്ങളിൽ വിവിധ മേഖലകളിൽ രാജ്യത്തിന് വൻ നിക്ഷേപമാണ് ഉള്ളത്. അത് കൊണ്ട് തന്നെ കൃത്യമായ ധാരണയോട് കൂടി മുൻപോട്ട് പോകാൻ ഖത്തറിന് സാധിക്കുമെന്നും മന്ത്രി വ്യക്ത മാക്കി.