ദോഹ: രാജ്യത്ത് സേവനം ചെയ്യുന്ന ഉപരോധ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെ ഉപരോധത്തിെൻറ പേരിൽ പിരിച്ചുവിടരുതെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രത്യേകം നിർദേശം നൽകിയതായി സാമൂ ഹിക ക്ഷേമ–തൊഴിൽ വകുപ്പ് മന്ത്രി ഈസ ബിൻ സഅദ് അൽജഫാലി അന്നുഐമി. ഖത്തരീ പൗരൻമാർക്ക് തൊഴിൽ ലഭിക്കുന്നതിന് എല്ലാ മേഖലകളിലും മുൻഗണന ഉണ്ടായിരിക്കുമെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി. തൊഴിലിന് വേണ്ട കഴിവുകൾ ഉള്ള സ്വദേശികളെ ഇതിനായി പ്രത്യേകം പരിഗണിക്കുമെന്നും വ്യക്തമാക്കി. എന്നാൽ തൊഴിൽ മേഖലയിലെ സ്വദേശി വൽക്കരണം ഏതെങ്കിലും രാജ്യങ്ങളിലെ പൗരൻമാരെ ലക്ഷ്യം വെ ച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനത്തിന് മന്ത്രാലയവുമായി ബന്ധപ്പെടുന്നതിന് മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ സാമൂഹ്യ മാധ്യമങ്ങളിലെ മന്ത്രാലയത്തിെൻറ പേജുകൾ വഴിയും ഹോട്ട്ൈലൻ വഴിയും പരാതികളും സംശയങ്ങളും ദുരീകരിക്കാം. സാമൂഹിക സുരക്ഷ ആ വശ്യമുള്ള വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുകയും അവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ ലഭ്യമാക്കാൻ മ ന്ത്രാലയം പ്രത്യേകം ശ്രദ്ധ ചെലുത്തുകയും ചെയ്തുവരുന്നതായി മന്ത്രി അറിയിച്ചു.
രാജ്യെത്ത റിക്രൂട്ട്മെൻറ് സംവിധാനം കുറ്റമറ്റതാക്കി മാറ്റാൻ കഴിഞ്ഞുവെന്നത് ഏറ്റവും വലിയ നേട്ടമാണെന്ന് തൊഴിൽ മന്ത്രി വ്യക്തമാക്കി. വിസകൾ ഇലക്േട്രാണിക് സംവിധാനം വഴി സമർപ്പിക്കാനുള്ള സംവിധാനം ക ഴിഞ്ഞ രണ്ട് മാസം മുമ്പ് നിലവിൽ വന്നുകഴിഞ്ഞു. തൊഴിലുടമക്ക് ആവശ്യമുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊ ഴിലാളിയെ തെരഞ്ഞെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്േട്രാണിക് സംവിധാനം റിക്രൂട്ട്മെ ൻറ് കമ്പനികളുടെ സൗകര്യത്തിന് അനുസരിച്ച് ഉപയോഗിക്കാൻ പാകത്തിൽ സംവിധാനിച്ചു. മനുഷ്യക്കച്ചവടം ഇല്ലാതാക്കാനുള്ള എല്ലാ നടപടികളും ആഭ്യന്തര മന്ത്രാലയം അടക്കമുളള വിവിധ മന്ത്രാലയങ്ങളുമായി സഹക രിച്ച് സ്വീകരിച്ചിട്ടുണ്ട്. റിക്രൂട്ട്മെൻറ് കമ്പനികൾക്ക് മനുഷ്യ കച്ചവടം ഗുരുതരമായ കുറ്റകൃത്യമാണെന്ന് ബോ ധ്യപ്പെടുത്തുന്നതിന് പ്രത്യേകം ബോധവൽക്കരണ പരിപാടികൾ നടത്തി വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് നിലവിൽ പതിനൊന്ന് ഗവൺമെൻറ് സേവന കേന്ദ്രങ്ങൾ ഉണ്ട്. ആഭ്യന്തര വകുപ്പിന് പുറമെ സാമ്പ ത്തികം–വാണിജ്യം, നിയമം, പരിസ്ഥിതി, വൈദ്യുതി, മുൻസിപ്പാലിറ്റി, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വകുപ്പു കളുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്നും സാമൂഹിക ക്ഷേമ തൊഴിൽ മന്ത്രി അറിയിച്ചു.