16 പുതിയ നഗരകേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങി മന്ത്രാലയം
text_fieldsദോഹ: വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ ആറ് മുനിസിപ്പാലിറ്റികളിൽ 16 പുതിയ നഗര കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ മുനിസിപ്പാലിറ്റി,പരസ്ഥിതി മന്ത്രാലയം നിർണയിച്ചു. ദോഹ, അൽ റയ്യാൻ, അൽ ശഹാനിയ, അൽ ദആയിൻ, ഉം സലാൽ, അൽ ശമാൽ മുനിസിപ്പാലിറ്റികളിലായാണ് നഗര കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള സ്ഥലങ്ങൾ മന്ത്രാലയം നിർണയിച്ചിരിക്കുന്നത്. നഗര കേന്ദ്രങ്ങൾ നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളുടെ കൃത്യമായ വിവരങ്ങൾ പിന്നീട് മന്ത്രാലയം പുറത്തുവിടും.
താമസ, വാണിജ്യ സൗകര്യങ്ങളുൾപ്പെടെ ബഹുമുഖ സംവിധാനങ്ങൾ കേന്ദ്രങ്ങളിൽ സ്ഥാപിക്കും. പൊതു ഗതാഗത ശൃംഖലകൾ, മെേട്രാ–ബസ് സ്റ്റേഷനുകൾ, പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയും നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ ലഭ്യമാകും. ഖത്തറിെൻറ വാസ്തുശിൽപ പാരമ്പര്യവും സത്വവും അനുസരിച്ച് പരിസിഥിതി സൗഹൃദ സൗകര്യങ്ങൾ കേന്ദ്രങ്ങളിൽ സ്ഥാപിക്കാൻ ഡെവലപ്പർമാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും. കെട്ടിടങ്ങളുടെയും വാണിജ്യ സ്ട്രീറ്റുകളുടെയും മറ്റും ഏറ്റവും മികച്ച രൂപരേഖ തയ്യാറാക്കുന്നതിനാവശ്യമായ നിയമ നിർദേശങ്ങളും ഡെവലപ്പർമാർക്ക് നൽകും. ഈ കേന്ദ്രങ്ങളിൽ ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ബിസിനസ് ഹബുകളും ഉണ്ടാകും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പദ്ധതികൾ സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ അവതരിപ്പിക്കുന്നതിനായി ആറ് മുനിസിപ്പാലിറ്റികളിലും സെമിനാറുകളും ശിൽപശാലകളും മന്ത്രാലയം ഭാവിയിൽതന്നെ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
