Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ സ​ഹാ​യം:...

ഖ​ത്ത​ർ സ​ഹാ​യം: ഗ​സ്സ​യി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കു​ന്നു

text_fields
bookmark_border
ഖ​ത്ത​ർ സ​ഹാ​യം: ഗ​സ്സ​യി​ൽ സ​ർ​ക്കാ​ർ  ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കു​ന്നു
cancel

ദോ​ഹ: വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഫ​ല​സ്​​തീ​നി​ലെ ഗ​സ്സ​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണ​ത്തി​നാ​യി ഖ​ത്ത​ർ അ​നു​വ​ദി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യം ഗ​സ്സ​യി​ൽ വി​ത​ര​ണം ചെ​യ്​​തു തു​ട​ങ്ങി. ഗ​സ്സ​യി​ലെ സാ​മ്പ​ത്തി​ക​മ​ന്ത്രാ​ല​യ​മാ​ണ്​ ഖ​ത്ത​ർ അ​നു​വ​ദി​ച്ച പ​ണം 27,000 സ​ർ​ക്കാ​ർ ജ​ീവ​ന​ക്കാ​ർ​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ പ്രാ​ദേ​ശി​ക വ​രു​മാ​ന​ത്തി​ൽ നി​ന്നു​ള്ള പ​ണം എ​ടു​ത്ത്​ ശ​മ്പ​ളം ന​ൽ​കും. സ​ർ​ക്കാ​ർ വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന അ​പേ​ക്ഷ ക്ഷ​ണി​ച്ചാ​ണ്​ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന്​ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഗ​സ്സ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള ഖ​ത്ത​റി​െ​ൻ​റ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ്​ അ​ൽ ഇ​മാ​ദി ക​ഴി​ഞ്ഞ ദി​വ​സം ഗ​സ്സ​യി​ൽ എ​ത്തി​യി​രു​ന്നു. ബെ​യ്​​ത്ത്​ ഹ​നൂ​ൻ അ​തി​ർ​ത്തി ക​ട​ന്നാ​ണ്​ അ​ദ്ദേ​ഹം എ​ത്തി​യ​ത്. ഖ​ത്ത​റി​െ​ൻ​റ സ​ഹാ​യ​ത്തോ​ടെ ഗ​സ്സ​യി​ൽ ന​ട​ക്കു​ന്ന സ​ഹാ​യ​പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച്​ വി​ല​യി​രു​ത്താ​നാ​നാ​യി​രു​ന്നു ഇ​ത്.

ഗ​സ്സ​യി​ലെ പാ​വ​പ്പെ​ട്ട 50,000 കു​ടും​ബ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി അ​ഞ്ച്​ മി​ല്ല്യ​ൻ​ ഡോ​ള​ർ ഖ​ത്ത​ർ ന​ൽ​കു​മെ​ന്ന്​ ഇൗ ​ആ​ഴ്​​ച അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ഒാ​രോ കു​ടും​ബ​ത്തി​നും 100 ഡോ​ള​ർ വീ​തം ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം. ഹ​മാ​സി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ല​ു​ള്ള അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്നാ​ണ്​ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക. ഗ​സ്സ​യി​ലെ ദു​രി​താ​വ​സ്​​ഥ ക​ണ​ക്കാ​ക്കി​യാ​ണ്​ ഖ​ത്ത​ർ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ്​ ഗ​സ്സ​ക്ക്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ഇ​ന്ധ​നം വാ​ങ്ങു​ന്ന​തി​നാ​യി ഖ​ത്ത​ർ പ​ത്ത്​ മി​ല്ല്യ​ൻ ഡോ​ള​ർ അ​നു​വ​ദി​ച്ച​ത്. ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​ന്ധ​നം പ​വ​ർ പ്ലാ​ൻ​റു​ക​ളി​ലേ​ക്ക്​ വി​ത​ര​ണം ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news-malayalam news
Next Story