Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ്​മാധ്യമം 'ക്യു...

ഗൾഫ്​മാധ്യമം 'ക്യു ക്വിസ്'; രജിസ്​ട്രേഷൻ ഡിസംബർ ഒന്നുവരെ മാത്രം

text_fields
bookmark_border
ഗൾഫ്​മാധ്യമം ക്യു ക്വിസ്; രജിസ്​ട്രേഷൻ ഡിസംബർ ഒന്നുവരെ മാത്രം
cancel

ദോഹ: ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച്​ 'ക്യു ക്വിസ്'​ എന്ന പേരിൽ വിദ്യാർഥികൾക്കായി ഗൾഫ്​മാധ്യമം നടത്തുന്ന ഓൺലൈൻ ക്വിസ്​ മൽസരത്തിൽ രജിസ്​റ്റർ ​െചയ്യാനുള്ള അവസാനദിവസം ഡിസംബർ ഒന്നുവരെ മാത്രം. https://www.madhyamam.com/qquiz എന്ന ലിങ്കിലൂടെയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​.

55373946 എന്ന നമ്പറിലും mmqatar@gulfmadhyamam.net എന്ന വിലാസത്തിൽ മെയിൽ അയച്ചും സംശയനിവാരണം നടത്താം. വിജയികളെ​ ഗംഭീരസമ്മാനങ്ങളാണ്​ കാത്തിരിക്കുന്നത്​. ഏഴ്​ മുതൽ ഒമ്പത്​ വരെ ക്ലാസുകളിലുള്ളവർക്കായി സ്​ട്രീം ഒന്നിലും പത്ത്​ മുതൽ 12 വരെ ക്ലാസുകളിലുള്ളവർക്കായി സ്​ട്രീം രണ്ടിലുമാണ്​ മൽസരം. പ്രശ​സ്​ത ഗ്രാൻറ്​മാസ്​റ്റർ ജി.എസ്​ പ്രദീപ്​ ആയിരിക്കും ​​ ഗ്രാൻറ്​ഫിനാലേക്ക്​ നേതൃത്വം നൽകുക.


ഇംഗ്ലീഷിലാണ്​ മൽസരങ്ങൾ. രജിസ്​റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കായി ഡിസംബർ നാലിന്​ രാവിലെ ഒമ്പതുമുതൽ പ്രാഥമിക ഘട്ട മൽസരം നടത്തും. ആകെ രജിസ്​റ്റർ ചെയ്യുന്നവരിൽ നിന്ന്​ പ്രത്യേക ആപ്പിലൂടെ പ്രാഥമികമൽസരം നടത്തും. തുടർന്ന്​ ഓൺലൈനിലൂടെ ആദ്യഘട്ട തൽസമയമൽസരവും നടത്തും. ഇതിൽ നിന്ന്​ തെരഞ്ഞെടുക്ക​െപ്പടുന്നവരാണ്​ ഗ്രാൻറ്​ഫിനാലെയിൽ മൽസരിക്കുക. രണ്ട്​ സ്​ട്രീമിലും ഇതേ രീതിയിലാണ്​ മൽസരം​. ഡിസംബർ 11ന്​ ​​നടക്കുന്ന ഗ്രാൻറ്​ഫിനാലെക്കാണ്​​ ജി.എസ്​ പ്രദീപ്​ നേതൃത്വം നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamam
Next Story