Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ-ഗ്രീസ് ഉഭയകക്ഷി ചർച്ച

text_fields
bookmark_border
  • പ്രതിരോധ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനം
  • കാർഷിക മേഖലയിലെ സഹകരണം; ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ഖത്തർ-ഗ്രീസ് ഉഭയകക്ഷി ചർച്ച
cancel
camera_alt

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത് സോതാകിസും

കൂടിക്കാഴ്ചക്കിടെ

ദോഹ: പ്രതിരോധ, നിക്ഷേപ മേഖലകളിൽ സഹകരണങ്ങൾ ചർച്ചചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത് സോതാകിസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഏതൻസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനും ധാരണയായി.

സാമ്പത്തിക, നിക്ഷേപ മേഖലകളിൽ കൂടുതൽ സഹകരണം വ്യാപിപ്പിക്കാൻ ഇരു നേതാക്കളും താൽപര്യം പ്രകടിപ്പിച്ചു. പ്രതിരോധം, വ്യാപാരം, ഊർജം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ പ്രധാന മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.

മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ, പ്രത്യേകിച്ച് ലെബനാനിലെ സ്ഥിതിഗതികളും ചർച്ചയായി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെയും നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെയും ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. നയതന്ത്ര ചർച്ചകളിൽ അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി എന്നിവരും ഗ്രീക്ക് പ്രതിരോധ മന്ത്രി നികോളാസ് ഡെൻഡിയാസ്, വിദേശകാര്യ മന്ത്രി ജോർജിയോസ് ഗെരാപെട്രിറ്റിസ് എന്നിവരും പങ്കെടുത്തു.

ഖത്തർ അമീറിന്റെ സന്ദർശനത്തിന്റെ ഭാഗമായി, കാർഷിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പുവെച്ചു. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവും ഗ്രീക്ക് ഗ്രാമവികസന -ഭക്ഷ്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി, ഗ്രീക്ക് ഗ്രാമവികസന -ഭക്ഷ്യ മന്ത്രി മാർഗരിറ്റിസ് ഷോയിനാസ് എന്നിവരാണ് ഒപ്പുവച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar-Greece bilateral talks
Next Story