ഖത്തർ ഗ്രാൻഡ് പ്രീക്ക് തിയതി കുറിച്ചു
text_fieldsദോഹ: അതിവേഗക്കാരുടെ വമ്പൻ പോരാട്ടമായ ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീയുടെ 2026ലെ സീസൺ കലണ്ടർ പ്രഖ്യാപിച്ചു. ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ ഫോർമുല വൺ ഗ്രാൻഡ് പ്രീ 2026 നവംബർ അവസാന വാരത്തിൽ സംഘടിപ്പിക്കും.അടുത്ത സീസണിലേക്കുള്ള റേസ് കലണ്ടറാണ് ഫോർമുല വൺ പുറത്തുവിട്ടത്. 2026 സീസൺ മാർച്ച് 6-8 തീയതികളിൽ മെൽബണിലെ ആൽബർട്ട് പാർക്ക് സ്ട്രീറ്റ് സർക്യൂട്ടിൽ ആരംഭിക്കും. നവംബർ 27, 28, 29 തീയതികളിലാണ് ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ.
അടുത്ത സീസണിൽ സ്പെയിൻ രണ്ട് ഫോർമുല വൺ ഗ്രാൻഡ് പ്രിക്സുകൾക്ക് ആതിഥേയത്വം വഹിക്കും. മഡ്രിഡിലും ബാഴ്സലോണയിലുമായിരിക്കും മത്സരങ്ങൾ. സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിൽ സെപ്റ്റംബർ 11-13 തീയതികളിലായി നടക്കുന്ന മത്സരങ്ങളോടെ സീസണിലെ യൂറോപ്യൻ വിഭാഗത്തിന് തിരശ്ശീല വീഴും.
2026 നവംബർ 19-21 തീയതികളിലായി അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കുന്ന മത്സരങ്ങൾക്ക് ശേഷമാണ് ഖത്തർ ഗ്രാൻഡ് പ്രീ നടക്കുക. 2026 ഡിസംബർ 4-6 തീയതികളിൽ അബൂദബിയിൽ നടക്കുന്ന മത്സരങ്ങളോടെ സീസണിന് സമാപനമാകും.അടുത്ത വർഷത്തെ ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ് കായികരംഗത്തിന് ഒരു സുപ്രധാന പുതിയ അധ്യായമാണെന്ന് എഫ്.ഐ.എ പ്രസിഡന്റ് മുഹമ്മദ് ബിൻ സുലൈം പറഞ്ഞു. ഈ വർഷത്തെ ഖത്തർ ഗ്രാൻഡ്പ്രി നവംബറിലാണ് നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.