രാജ്യത്ത് 2020ഓടെ എല്ലാ ഗവണ്‍മെന്‍റ് സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി
text_fieldsദോഹ: ഖത്തറില്‍ ഡിജിറ്റല്‍ ഗവണ്‍മെന്‍റ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്‍്റെ ഭാഗമായി 2020ഓടെ രാജ്യത്തെ മുഴുവന്‍ ഗവണ്‍മെന്‍റ് സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന നാലാമത് കിറ്റ്കോം പ്രദര്‍ശനത്തിന്‍െറയും സമ്മേളനത്തിന്‍െറയും ഉദ്ഘാടനം നിര്‍വ്വഹിച്ച അദ്ദേഹം, സാങ്കേതികരീതിയിലുള്ള ഒരു സമ്പദ്വ്യവസ്ഥയില്‍ ഖത്തറിന്‍െറ പുരോഗതിയെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഖത്തര്‍ സ്മാര്‍ട്ട് പ്രോഗ്രാമിന്(തമ്സു) തുടക്കമിടുകയും ചെയ്തു. വിവരവിനിമയ സാങ്കേതിക മേഖലയിലുള്ള ബിസിനസുകളെയും നവീകരണ പ്രവര്‍ത്തനങ്ങളെയും ഉദ്ദീപിപ്പിക്കുന്നതിനായുള്ള പിന്തുണ ഖത്തര്‍ ഡവലപ്മെന്‍റ് ബാങ്ക് തുടരുമെന്നും പദ്ധതി വിജയിപ്പിക്കുന്നതിനായി എല്ലാ സ്ഥാപനങ്ങളും സഹകരിക്കുമെന്നും എല്ലാ ശ്രമങ്ങളെയും ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംരംഭകത്വ നവീകരണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഈ സമ്മേളനത്തിന് സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും ഇത് സമൂഹത്തെ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്നും രാജ്യത്തിന്‍െറ സാമ്പത്തിക രംഗത്തും മറ്റു മേഖലകളിലും സുസ്ഥിര വളര്‍ച്ചക്ക് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തമ്സു പദ്ധതിക്കുകീഴില്‍ നൂറോളം സ്മാര്‍ട്ട് സാങ്കേതിക പ്രതിവിധികള്‍ മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി പറഞ്ഞു. ഗതാഗത മേഖലയില്‍ റോഡ് സുരക്ഷയും പൊതു ഗതാഗത ശൃംഖലയും ഗതാഗത മാര്‍ഗങ്ങളും മെച്ചപ്പെടുത്തുന്നതിനുവേണ്ട പുതിയ സാങ്കതേികരീതികളാണ് നടപ്പിലാക്കുക. ആരോഗ്യ, കായിക, പരിസ്ഥിതി മേഖലകളിലും പുതിയ സാങ്കേതികരീതികള്‍ നടപ്പിലാക്കും.
ഈ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള ആദ്യഘട്ടമായി ഇന്‍റര്‍നെറ്റ്, മികച്ച ഗതാഗതസൗകര്യങ്ങള്‍, സാമൂഹിക മാധ്യമ ശൃംഖലകള്‍, ഡാറ്റ വിശകലനം എന്നിവ യാഥാര്‍ത്ഥ്യമാക്കണം. മികച്ച അടിസ്ഥാനസൗകര്യങ്ങളും ഉണ്ടായിരിക്കണം. വിവിധ മേഖലകള്‍ തമ്മിലുള്ള വിവരങ്ങള്‍ ശേഖരിക്കാനും അവ വിശകലനം ചെയ്യനും തമ്സു ഡിജിറ്റല്‍ പ്ലാറ്റ്ഫോം സഹായകമാകും. എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സഞ്ചാരികള്‍ക്കും മികച്ച സേവനങ്ങള്‍ ഉറപ്പു നല്‍കാന്‍ ഇതുമൂലം സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്‍്റെ എല്ലാ അടിസ്ഥാനപദ്ധതികള്‍ക്കും ഉയര്‍ന്ന തലങ്ങളിലുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഖത്തര്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. വിവരസാങ്കതേിക രംഗത്ത് ശക്തമായ സൈബര്‍ സുരക്ഷ രാജ്യത്തിനുണ്ട്. ഇന്‍്റര്‍നെറ്റ് ഭീഷണികള്‍ ഉയര്‍ന്നുവരുന്ന ഇക്കാലത്ത് ഇതൊരു വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. 2020ഓടെ എല്ലാ ഗവണ്‍മെന്‍റ് സേവനങ്ങളും ഇന്‍റര്‍നെറ്റിലൂടെ ലഭ്യമാകുന്നതോടെ എവിടെനിന്നും ഏതുസമയത്തും ജനങ്ങള്‍ക്ക് ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
