ഖത്തർ: ഈദ് അവധിക്ക് ശേഷവും പ്രവൃത്തി സമയം രാവിലെ ഏഴ് മുതൽ ഉച്ച ഒന്നു വരെ
text_fieldsദോഹ: ഈദ് അവധിക്ക് ശേഷം സർക്കാർ, പൊതു മേഖലകളിലെ പ്രവൃത്തി സമയം കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ പുന:ക്രമീകരിച്ച സമയം തന്നെയായിരിക്കുമെന്ന് ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.
സർക്കാർ മേഖലയിലെ തൊഴിൽ സമയം നേരത്തെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുന:ക്രമീരിച്ച സമയം തന്നെയാണ്. അതായത്, മെയ് 31 മുതൽ പ്രവൃത്തി സമയം രാവിലെ ഏഴ് മുതൽ ഉച്ച ഒന്ന് വരെയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം ട്വീറ്റ് ചെയ്തു.
സർക്കാർ കാര്യാലയങ്ങളിലെ ജീവനക്കാരുടെ എണ്ണം 20 ശതമാനമായിരിക്കും. ബാക്കി 80 ശതമാനം ജീവനക്കാരും വീടുകളിൽനിന്നാണ് ജോലി ചെയ്യുക.
എല്ലാ ജീവനക്കാരും സന്ദർശകരും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായും പാലിക്കണം. കോവിഡ്–19 രോഗത്തിൽനിന്നും സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കണം.
കോവിഡ്–19 വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ രാജ്യത്ത് പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമാക്കി മന്ത്രിസഭ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
