ലബനാൻ സൈന്യത്തിന് ഇന്ധനം നൽകി ഖത്തർ
text_fieldsദോഹ: സുരക്ഷ, സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന ലബനാൻ സൈന്യത്തിന് ആവശ്യമായ ഇന്ധനമെത്തിച്ച് ഖത്തർ. കഴിഞ്ഞ സെപ്റ്റംബറിൽ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് പ്രഖ്യാപിച്ച 15 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായങ്ങളുടെ തുടർച്ചയായാണ് ഇന്ധനം എത്തിച്ചത്.
ക്യു.എഫ്.എഫ്.ഡിയുടെ ഇന്ധനം വഹിച്ചുള്ള സഹായം ബൈറൂത് തുറമുഖത്തെത്തി. കഴിഞ്ഞ വർഷവും ക്യു.എഫ്.എഫ്.ഡി സമാനമായ സഹായം ലബനാൻ സൈന്യത്തിന് നൽകിയിരുന്നു. ആറു മാസത്തിനിടെ 30 ദശലക്ഷം ഡോളറിന്റെ ഇന്ധനവും എത്തിച്ചു.
ലബനാനിലെ ആഭ്യന്തര യുദ്ധം അവസാനിച്ചതിനു പിന്നാലെ വിവിധ ഘട്ടങ്ങളിലായി ഖത്തറിന്റെ നേതൃത്വത്തിൽ സഹായങ്ങൾ നൽകിയിരുന്നു. അതേമസയം, ഒക്ടോബർ ആദ്യ വാരം ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഭക്ഷ്യ, മെഡിക്കൽ, ദുരിതാശ്വാസ സഹായങ്ങളും ഖത്തർ തുടരുന്നുണ്ട്.

