Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖ​ത്ത​ർ -ജ​ർ​മ​നി ന​യ​ത​ന്ത്ര ച​ർ​ച്ച

text_fields
bookmark_border
ഖ​ത്ത​ർ -ജ​ർ​മ​നി ന​യ​ത​ന്ത്ര ച​ർ​ച്ച
cancel

ദോ​ഹ: ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വും വി​ദേ​ശ​കാ​ര്യ വ​ക്താ​വു​മാ​യ ഡോ. ​മാ​ജി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി, ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി​യ ജ​ർ​മ്മ​നി​യു​ടെ ഫോ​റി​ൻ ഓ​ഫി​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഡോ. ​ഗെ​സ ആ​ൻ​ഡ്രി​യാ​സ് വോ​ൺ ഗെ​യ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​മ്പ​ദ്‌​വ്യ​വ​സ്ഥ, നി​ക്ഷേ​പം, സു​ര​ക്ഷ, പ്ര​തി​രോ​ധം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളും ച​ർ​ച്ചാ വി​ഷ​യ​മാ​യി. സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു നേ​താ​ക്ക​ളും സം​സാ​രി​ച്ചു. സ​മു​ദ്ര ഗ​താ​ഗ​ത സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​ന​ൽ​കു​ന്ന​തും മേ​ഖ​ല​യി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തു​മാ​യി സ​മ​ഗ്ര​മാ​യ ക​രാ​റി​ലേ​ക്ക് ന​യി​ക്കു​ന്ന എ​ല്ലാ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്കും ഖ​ത്ത​റി​ന്റെ പൂ​ർ​ണ്ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് ഡോ. ​മാ​ജി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar-Germany diplomatic talks
Next Story