Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണി ഖത്തറിൽ

text_fields
bookmark_border
കഹ്റമ ഗിന്നസ്​ ബുക്കിൽ
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണി ഖത്തറിൽ
cancel

ദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) ഗിന്നസ്​ ബുക്കിൽ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള ശുദ്ധജല സംഭരണി നിർമിച്ചാണ് ഖത്തറിന് വേണ്ടി കഹ്റമ ലോക റെക്കോർഡ് പുസ്​തകത്തിൽ ഇടം നേടിയിരിക്കുന്നത്.


കഹ്റമയുടെ കീഴിലെ ശുദ്ധജല സംഭരണിയുടെ ശേഷി 115 ദശലക്ഷം യു എസ്​ ഗാലനാണ്(ഏകദേശം 436,000 ഘനമീറ്റർ). ഖത്തറിെൻറ ശുദ്ധജല സുരക്ഷ ഉറപ്പാക്കുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് 2018ലാണ് ഭീമൻ ശുദ്ധജല സംഭരണിയുടെ നിർമാണത്തിന് കഹ്റമ തുടക്കം കുറിച്ചത്.

2026 വരെയുള്ള ഖത്തറിന്‍റെ ശുദ്ധജല ആവശ്യങ്ങൾ നിറവേറ്റാൻ ഈ ശുദ്ധജല സംഭരണിക്ക് കഴിയുമെന്നാണ് കഹ്റമ വ്യക്തമാക്കിയിരിക്കുന്നത്. 2036 വരെയുള്ള ഖത്തറിെൻറ ശുദ്ധജല ആവശ്യങ്ങൾ നിറവേറ്റുന്നതിന് 4000 മില്യൻ ഗാലൻ ശേഷിയോടെ പദ്ധതി വിപുലീകരിക്കാനും കഹ്റമ പദ്ധതിയിട്ടിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story