‘ഖത്തർ ഗ്യാസ്’ പോളിഷ് ഓയിൽ ആൻറ് ഗ്യാസ് കമ്പനിയുമായി ധാരണയായി
text_fieldsദോഹ: ഖത്തർ ഗ്യാസ് പോളിഷ് ഓയിൽ ആൻഡ് ഗ്യാസ് കമ്പനിക്ക് പ്രതിവർഷം 20 ലക്ഷം ടൺ വരെ ദ്രവീകൃത പ്രകൃതി വാതകം നൽകും.
ഇതുസംബന്ധിച്ച് ധാരണയായതായി ഖത്തർ ഗ്യാസ് അറിയിച്ചു.
അടുത്ത വർഷം ജനുവരി ഒന്നിന് നിലവിൽ വരുന്ന കരാർ 2034 ജൂൺ വരെയാണ്.
ലോകത്തുടനീളമുള്ള ഉപഭോകതാക്കളുടെ ആവശ്യം നിറവേറ്റാൻ സാധിക്കുന്നത് രാജ്യത്തലിന് നാഴികക്കല്ലാണെന്നും ഖത്തർ ഗ്യാസിനെ വിശ്വസിക്കുന്നതിൽ പോളിഷ് കമ്പനിക്ക് നന്ദി പറയുന്നതായും ഖത്തർ പെേട്രാളിയം പ്രസിഡൻറും സി ഇ ഒയും ഖത്തർ ഗ്യാസ് ഡയറക്ടർ ബോർഡ് ചെയർമാനുമായ സഅദ് ശെരിദ അൽ കഅബി വ്യക്തമാക്കി.
അതേസമയം സുരക്ഷിതമായതും വിശ്വസ്തവുമായതുമാണ് ഖത്തർ ഗ്യാസിെൻറ ഉൗർജം എന്നത് ലോകം അംഗീകരിച്ചതാണന്നും അതിെൻറ തെളിവാണ് ഇത്തരത്തിലുള്ള ദീർഘകാല കരാറുകളെന്ന് ഖത്തർ ഗ്യാസ് സി ഇ ഒ ഖാലിദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. മധ്യ, കിഴക്കൻ യൂറോപ്പിൽ പ്രകൃതി വാതക വിതരണം വൈവിധ്യവത്കരിക്കാനുള്ള തങ്ങളുടെ കർമപദ്ധതിക്ക് വലിയ പിന്തുണയാണ് ഖത്തർ ഗ്യാസ് നൽകിയതെന്ന് പോളിഷ് ഓയിൽ ആൻഡ് ഗ്യാസ് മാനേജ്മെൻറ് ബോർഡ് പ്രസിഡൻറും സി ഇ ഒയുമായ പിയോറ്റ്ർ വോസ്നെയ്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
