തമിഴ്നാട്ടിലെ എന്നൂർ ടെർമിനലിൽ ഖത്തർ ഗ്യാസിെൻറ ആദ്യ എൽ.എൻ.ജി കപ്പലെത്തി
text_fieldsഖത്തർ ഗ്യാസിൻെറ അൽ നുഅ്മാൻ കപ്പൽ പ്രകൃതി വാതകവുമായി ചെന്നൈ കാമരാജ് തുറമുഖത്തെ എന്നൂർ ടെർമിനലിൽ എത്തിയപ്പോൾ
ദോഹ: തമിഴ്്നാട്ടിലെ ചെന്നൈ നഗരത്തിനടുത്ത കാമരാജ് തുറമുഖത്തെ എന്നൂർ എൽ.എൻ.ജി ടെർമിനലിലേക്ക് ഖത്തർ ഗ്യാസിെൻറ പ്രഥമ എൽ.എൻ.ജി (പ്രകൃതിവാതകം) കാർഗോ ക്യൂ െഫ്ലക്സ് കപ്പലെത്തി.147,000 ഘനമീറ്റർ വിസ്തൃതിയുള്ള ക്യു െഫ്ലക്സ് വെസൽ അൽ നുഅ്മാൻ കാർഗോ കപ്പലാണ് റാസ് ലഫാനിൽ നിന്നും ഫെബ്രുവരി 11ന് പുറപ്പെട്ട് 20ന് എന്നൂർ ടെർമിനലിലെത്തിയത്. ഇന്ത്യൻ ഓയിൽ കോർപറേഷെൻറ സഹോദരസ്ഥാപനമായ ഇന്ത്യൻ ഓയിൽ എൽ.എൻ.ജി ലിമിറ്റഡിനാണ് ഖത്തർ ഗ്യാസ് പ്രകൃതിവാതകം എത്തിച്ചത്.
പ്രതിവർഷം അഞ്ചു ദശലക്ഷം ടൺ പ്രകൃതിവാതകമാണ് ടെർമിനലിലെത്തുന്നത്. എന്നൂർ ടെർമിനലിെൻറ കമീഷനുമായി ബന്ധപ്പെട്ട് 2019 ഫെബ്രുവരിയിൽ ഖത്തർ ഗ്യാസിെൻറ സഹായം ലഭിച്ചിരുന്നു.അന്ന് സ്വിസ് േട്രഡർമാരായ ഗൻവോറിെൻറ എൽ.എൻ.ജി കപ്പൽ അയക്കുകയാണ് ഖത്തർ ഗ്യാസ് ചെയ്തത്. ഖത്തർ ഗ്യാസും ഇന്ത്യൻ ഓയിൽ കോർപറേഷനും തമ്മിൽ എൽ.എൻ.ജി മേഖലയിൽ നിർണായക പങ്കാളിത്തമാണ് വഹിക്കുന്നത്. ദീർഘകാലമായി ഖത്തർ ഗ്യാസിെൻറ പ്രധാന ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ.
ചെന്നൈ നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയായി കാമരാജ് തുറമുഖത്താണ് എന്നൂർ എൽ.എൻ.ജി ടെർമിനൽ സ്ഥിതിചെയ്യുന്നത്. 1,80,000 ഘനമീറ്റർ വ്യാപ്തിയുള്ള രണ്ട് ഗ്രൗണ്ട് സ്റ്റോറേജ് ടാങ്കുകളാണ് ടെർമിനലിനുള്ളത്.2,66,000 ഘനമീറ്റർ വരെ വിസ്തൃതിയുള്ള കപ്പലുകളെ ഉൾക്കൊള്ളാൻ വിധത്തിലുള്ള ജെട്ടിയും എന്നോർ ടെർമിനലിനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.