ഗസ്സയിലേക്ക് ഖത്തറിെൻറ മെഡിക്കൽ സഹായം
text_fieldsദോഹ: ഗസ്സയിൽ കോവിഡ്–19 പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനും ഖത്തറിെൻറ സഹായം. കോവിഡ്–19 പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 100 അംഗ മെഡിക്കൽ സംഘത്തിനുള്ള സാമ്പത്തിക ധനസഹായമാണ് ഖത്തർ നൽകുന്നത്. ഖത്തർ ഡെവലപ്മെൻറ് ഫണ്ടുമായി സഹകരിച്ച് ഗസ്സ പുനർനിർമാണ ഖത്തർ സമിതിയാണ് ഗസ്സാ മുനമ്പിലേക്ക് സഹായവുമായി എത്തുന്നത്.
ഗസ്സയിലെ മെഡിക്കൽ സംവിധാനങ്ങളുടെ അപര്യാപ്തതയും കാര്യക്ഷമതയും കണക്കിലെടുത്ത് ആറ് മാസത്തേക്കാണ് മെഡിക്കൽ സംഘത്തെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഗസ്സയിലെ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലുമാണ് നിയമനം. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗസ്സയിൽ ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടുന്ന സംഘത്തിെൻറ നിയമനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം നേതൃത്വം നൽകുന്ന ഏജൻസികളുമായി സഹകരിച്ചാണ് നടപടിയെന്നും ഗസ്സ പുനർനിർമാണ ഖത്തർ സമിതി ചെയർമാൻ അംബാസഡർ മുഹമ്മദ് അൽ ഇമാദി പറഞ്ഞു.
ഗസ്സയിലെ മെഡിക്കൽ മേഖലക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഗസ്സയിലേക്കുള്ള 150 മില്യൻ ഡോളറിെൻറ ധനസഹായത്തിലുൾപ്പെടുന്നതാണ് പദ്ധതിയെന്നും അൽ ഇമാദി കൂട്ടിച്ചേർത്തു. ഗസ്സയിലെ കോവിഡ്–19 രോഗം പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങളുൾപ്പെടെയുള്ള സഹായവുമായി അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വളരെ പരിമിതമായ സൗകര്യങ്ങളും സംവിധാനങ്ങളുമുപയോഗിച്ചാണ് ഗസ്സയിൽ മെഡിക്കൽ രംഗം മുന്നോട്ട് പോകുന്നതെന്നും വളരെ അടിയന്തരമായ സഹായവും പിന്തുണയും ഇവിടേക്ക് എത്തണമെന്നും മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
