ഖത്തർ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ‘ഫോട്ട ഖത്തർ നാട്ടുകൂട്ടായ്മ’
text_fieldsഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ (ഫോട്ട) ഖത്തർ ചാപ്റ്റർ കൂട്ടായ്മ ഒത്തുചേർന്നപ്പോൾ
ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ (ഫോട്ട ഖത്തർ ചാപ്റ്ററിന്റെ) സജീവ അംഗങ്ങളായിരുന്ന ശേഷം തിരികെ നാട്ടിൽ എത്തിയവരും ഇപ്പോൾ അവധിക്കുള്ളവരുമായി ഫോട്ട അംഗങ്ങളുടെ കൂട്ടായ്മ തിരുവല്ല ട്രാവൻകൂർ ക്ലബ്ബിൽ രക്ഷാധികാരി ജോൺ സി. അബ്രഹാമിന്റെ സാന്നിധ്യത്തിൽ രക്ഷാധികാരി കെ.വി. തോമസിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു.
ഫോട്ടയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും തിരുവല്ലയുടെ നിക്ഷേപ, വികസന, സാമുഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും നാട്ടിൽ വിശ്രമിക്കാൻ തിരിച്ചെത്തിയ അംഗങ്ങളുടെ ജീവിതം സജീവമാക്കാനും വേണ്ടിയാണ് ഈ കൂട്ടായ്മ. സാമൂഹിക സേവന രംഗത്തെ പ്രവർത്തനത്തിന്റെ ഭാഗമായി
തിരുവല്ല വൈ.എം.സി.എയുടെ നേതൃത്വത്തിൽ നടത്തുന്ന വികാസ് സ്കൂളിലെ ഓപൺ എയർ ഹാളിൽ മൂന്ന് എച്ച്.വി.എൽ.എസ് സിലിങ് ഫാനുകൾ വാങ്ങി സ്ഥാപിക്കാൻ തീരുമാനിച്ചു. ഫോട്ട തിരുവല്ല കോ ഓഡിനേറ്റർ ചെറിയാൻ പോളച്ചിറക്കൽ, മാത്യു വർഗീസ്, കുരുവിള ജോർജ്, തോമസ് ഫിലിപ്പ്, ഷാജി തേന്മഠം, അബ്രഹാം ശാമുവേൽ, ഷാജി വർഗീസ്, റജി കെ. ബേബി എന്നിവർ സംസാരിച്ചു. 30ഓളം അംഗങ്ങൾ പങ്കെടുത്തു.
ഭാവി പ്രവർത്തനങ്ങൾക്കും വികാസ് സ്കൂൾ പരിപാടി സംഘടിപ്പിക്കുന്നതിലേക്കുമായി മാത്യു വർഗീസ്, ഷാജി തേൻമഠം, ബാബു വർഗീസ്, ഫോട്ട പ്രസിഡന്റ് തോമസ് കുര്യൻ നെടുംതറയിൽ, ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു എന്നിവരെ ഉൾപ്പെടുത്തി അഡ്‌ഹോക് കമ്മറ്റിയെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

