Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗഹൃദവും സഹകരണവും...

സൗഹൃദവും സഹകരണവും ശക്​തമാക്കി ഖത്തർ-ഫ്രാൻസ്​

text_fields
bookmark_border
സൗഹൃദവും സഹകരണവും ശക്​തമാക്കി ഖത്തർ-ഫ്രാൻസ്​
cancel
camera_alt

ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മ​ക്രോ​ൺ അ​മീ​ർ ശൈ​ഖ്​

ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച്ച ന​ട​ത്തു​ന്നു

ദോ​ഹ: ഖ​ത്ത​ർ- ഫ്രാ​ൻ​സ്​ ന​യ​ത​ന്ത്ര സൗ​ഹൃ​ദം ശ​ക്ത​മാ​ക്കി ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റി​െൻറ സ​ന്ദ​ർ​ശ​നം. ഗ​ൾ​ഫ്​ പ​ര്യ​ട​ന​ത്തി​െൻറ ഭാ​ഗ​മാ​യി ​വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യോ​ടെ ദോ​ഹ​യി​​ലെ​ത്തി​യ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മ​​ക്രോ​ൺ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച്ച ന​ട​ത്തി.വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി ശൈ​ഖ് ജാ​സിം ബി​ന്‍ സൈ​ഫ് അ​ൽ സു​ലൈ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത സം​ഘം ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റി​നെ സ്വീ​ക​രി​ച്ചു. തു​ട​ര്‍ന്ന് അ​മീ​രി ദി​വാ​നി​ലെ​ത്തി​യ മാ​ക്രോ​ണ്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​ക്കാ​ന്‍ കൂ​ടി​ക്കാ​ഴ്​​ച​ക​ളി​ല്‍ ധാ​ര​ണ​യാ​യി. സാ​മ്പ​ത്തി​കം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, സു​ര​ക്ഷ, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കും. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ​യും ഏ​റ്റ​വും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു. ഖ​ത്ത​റി‍െൻറ വി​വി​ധ മ​ന്ത്രി​മാ​രും കൂ​ടി​ക്കാ​ഴ്ച്ച​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. മ്യൂ​സി​യം ഓ​ഫ് ഇ​സ്​​ലാ​മി​ക് ആ​ര്‍ട്ടി​ല്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റി​നാ​യൊ​രു​ക്കി​യ അ​ത്താ​ഴ വി​രു​ന്നി​ല്‍ അ​മീ​റും ശൂ​റ കൗ​ണ്‍സി​ല്‍ സ്പീ​ക്ക​റും പ​ങ്കെ​ട‌ു​ത്തു.

അ​ഫ്​​ഗാ​ന്​ സ​ഹാ​യ​ം

ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റിെൻറ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഖ​ത്ത​റും ഫ്രാ​ൻ​സും സം​യു​ക്ത​മാ​യി അ​ഫ്​​ഗാ​നി​ൽ വി​പു​ല​മാ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, ത​ണു​പ്പ​ക​റ്റാ​നു​ള്ള വ​സ്​​ത്ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ 40 മെ​ട്രി​ക്​ ട​ൺ ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ളാ​ണ്​​ അ​ഫ്​​ഗാ​നി​ലെ രാ​ജ്യാ​ന്ത​ര സം​ഘ​ങ്ങ​ൾ​ക്ക്​ എ​ത്തി​ച്ച​ത്.കാ​ബൂ​ളി​ൽ സ്​​ഥാ​പി​ക്കു​ന്ന അ​മ്മ​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ്​ ഫ്രാ​ൻ​സ്​ പ്ര​ധാ​ന​മാ​യും എ​ത്തി​ച്ച​ത്. ഖ​ത്ത​ർ സൈ​നി​ക വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ കാ​ബൂ​ളി​ലെ​ത്തി​ച്ച​ത്. അ​ഫ്​​ഗാ​നി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഇ​ട​പെ​ടു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:friendship
News Summary - Qatar-France strengthen friendship and cooperation
Next Story