ഖത്തർ -ഫ്രഞ്ച് സൈനിക സഹകരണം; ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ജാസിം ബിൻ മുഹമ്മദ് അൽ മന്നായി ഫ്രഞ്ച് സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഫാബിയൻ മാൻഡനുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: സൈനിക ഏകോപനവും സഹകരണവും വർധിപ്പിക്കാൻ ഖത്തർ -ഫ്രാൻസ് ധാരണ. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായി, ഫ്രഞ്ച് സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഫാബിയൻ മാൻഡനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് സൈനിക ഏകോപനവും സഹകരണവും വർധിപ്പിക്കാൻ ധാരണയായത്.
ഖത്തറി -ഫ്രഞ്ച് സുപ്രീം മിലിട്ടറി കമ്മിറ്റിയുടെ 27ാമത് സെഷനിലെ തീരുമാനങ്ങളിലും ഇരുപക്ഷവും ഒപ്പുവെച്ചു. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളെ കറിച്ചും ഇരുവരും ചർച്ച ചെയ്തു. ഖത്തറും ഫ്രാൻസും തമ്മിലുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് ലഫ്റ്റനന്റ് ജനറൽ ജാസിം ബിൻ മുഹമ്മദ് അൽ മന്നായിക്ക് ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ഉന്നത ബഹുമതിയായ 'ലീജിയൻ ഓഫ് ഓണർ' സമ്മാനിച്ചു. കൂടിക്കാഴ്ചയുടെ അനുബന്ധമായി നടന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം. ചടങ്ങിൽ ഇരുപക്ഷത്തെയും ഉയർന്ന സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

