Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ഫൗണ്ടേഷൻ ‘വൈസ്’...

ഖത്തർ ഫൗണ്ടേഷൻ ‘വൈസ്’ പുരസ്കാരം ഇന്ത്യയിലേക്കും

text_fields
bookmark_border
ഖത്തർ ഫൗണ്ടേഷൻ ‘വൈസ്’ പുരസ്കാരം ഇന്ത്യയിലേക്കും
cancel

ദോ​ഹ: വി​ദ്യാ​ഭ്യാ​സ​ മേ​ഖ​ല​യി​ലെ മി​ക​വി​നു​ള്ള ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന്റെ വേ​ൾ​ഡ് ഇ​ന്നൊ​വേ​ഷ​ൻ സ​മ്മി​റ്റ് ഫോ​ർ എ​ജു​ക്കേ​ഷ​ൻ (വൈ​സ്) പു​ര​സ്കാ​രം ഇ​ന്ത്യ​യി​ലേ​ക്കും. ആ​റ് വി​ജ​യി​ക​ളി​ൽ ഒ​ന്നാ​യാ​ണ് ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ ഇ​ക് ഫൗ​ണ്ടേ​ഷ​ന്റെ റോ​ക്ക​റ്റ് ലേ​ണി​ങ്ങി​നെ​യും തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നൂ​ത​ന​വും ശാ​സ്ത്രീ​യ​വു​മാ​യി ആ​വി​ഷ്ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ​‘വൈ​സ്’ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.​

റോ​ക്ക​റ്റ് ലേ​ണി​ങ് ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ പു​ര​സ്കാ​ര​ത്തി​ന് അ​വ​കാ​ശി​ക​ളാ​യി.

ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്റെ ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ സം​രം​ഭ​മാ​ണ് വൈ​സ്. മ​ല്‍ഡോ​വ​യി​ലെ മ​ല്‍ഡോ​വ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഐ.​സി.​ടി ക​മ്പ​നീ​സി​ന്റെ ‘ടേ​ക് വി​ല്‍ ഇ​ന്‍ എ​വ​രി സ്‌​കൂ​ള്‍’, അ​മേ​രി​ക്ക​യി​ലെ ന​ടാ​ക​ല്ല​ത്തി​ന്റെ ‘എ ​ഡി​ഫ്ര​ന്റ് കൈ​ന്‍ഡ് ഓ​ഫ് ലാം​ഗ്വേ​ജ് ലേ​ണി​ങ്’, കെ​നി​യ​യു​ടെ പാ​ല്‍ നെ​റ്റ് വ​ര്‍ക്കി​ന്റെ ‘ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ കോ​മ​ണ്‍ അ​സ​സ്‌​മെ​ന്റ് ഓ​ഫ് ന്യൂ​മ​റ​സി’, ന്യൂ​യോ​ര്‍ക്കി​ലെ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ റ​സ്‌​ക്യൂ ക​മ്മി​റ്റി​യു​ടെ ‘അ​ഹ്‌​ല​ന്‍ സിം​സിം’, കൊ​ളം​ബി​യ​യു​ടെ നേ​ച്ച​ര്‍-​ബേ​സ്ഡ് എ​ജു​ക്കേ​ഷ​ന്‍ നെ​റ്റ് വ​ര്‍ക് എ​ന്നി​വ​രാ​ണ് മ​റ്റു പു​ര​സ്‌​കാ​ര ജേ​താ​ക്ക​ള്‍.

ആ​ഗോ​ള​ത​ല​ത്തി​ലെ ഏ​റ്റ​വും നൂ​ത​ന​മാ​യ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ള്‍ക്കാ​ണ് വൈ​സ് പു​ര​സ്‌​കാ​രം ന​ല്‍കു​ന്ന​ത്. ഈ ​വ​ര്‍ഷം അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ 10 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 12 പ​ദ്ധ​തി​ക​ളാ​ണ് ഇ​ടം നേ​ടി​യ​ത്.

ഇ​വ​യി​ൽ​നി​ന്ന് വി​ദ​ഗ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ആ​റെ​ണ്ണം തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ക്കു​പു​റ​മെ കൊ​ളം​ബി​യ, മ​ൾ​ഡോ​വ, കെ​നി​യ, യു.​എ​സ്, ജ​ര്‍മ​നി, ല​ബ​നാ​ന്‍, താ​ന്‍സ​നി​യ, തു​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​ദ്ധ​തി​ക​ളു​മാ​ണ് അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ​ത്. ന​വം​ബ​ര്‍ 28, 29 തീ​യ​തി​ക​ളി​ലാ​യി ദോ​ഹ​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ക. ഓ​രോ പു​ര​സ്‌​കാ​ര പ​ദ്ധ​തി​ക്കും 20,000 ഡോ​ള​ര്‍ വീ​തം ല​ഭി​ക്കും.

അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള പീ​പ്ള്‍ ഫോ​ര്‍ ആ​ക്ഷ​ന്റെ ട്രാ​ന്‍സ്‌​ഫോം സ്‌​കൂ​ള്‍സ് ഇ​ടം നേ​ടി​യി​രു​ന്നു. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ല്‍നി​ന്ന് മി​ക​ച്ച നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ള്‍ക്ക് വൈ​സ് പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം പ്ര​ശ്ന പ​രി​ഹാ​ര പ​ദ്ധ​തി​യാ​യ ‘റീ​പ് ബെ​നി​ഫി​റ്റ്’ പു​ര​സ്കാ​ര​ത്തി​ന് അ​വ​കാ​ശി​യാ​യി.

2021ൽ ​ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്റെ ഹാ​പ്പി​ന​സ് ക​രി​ക്കു​ലം പ​ദ്ധ​തി​യാ​യ ‘ഡ്രീം ​എ ഡ്രീം’, 2020​ൽ ‘ബെ​യ​ർ ഫൂ​ട്ട് കോ​ള​ജ്’ എ​ന്നി​വ​യാ​ണ് സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ​നി​ന്ന് പു​ര​സ്കാ​ര​ത്തി​ന് അ​വ​കാ​ശി​ക​ളാ​യ​ത്.

കു​രു​ന്നു​ക​ൾ​ക്ക് വ​ഴി​കാ​ട്ടു​ന്ന റോ​ക്ക​റ്റ് ലേ​ണി​ങ്

കു​ട്ടി​ക​ള്‍ക്ക് ബാ​ല്യ​ത്തി​ല്‍ത​ന്നെ അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം ന​ല്‍കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ലാ​ഭേ​ച്ഛ കൂ​ടാ​തെ ഡ​ല്‍ഹി ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന റോ​ക്ക​റ്റ് ലേ​ണി​ങ് പ​ദ്ധ​തി. സാ​ങ്കേ​തി​ക​വി​ദ്യ, മീ​ഡി​യ, സോ​ഷ്യ​ല്‍ ഇ​ൻ​ഫ്ലു​വ​ന്‍സ് ടെ​ക്‌​നി​ക് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സ്‌​കൂ​ളു​ക​ളെ​യും അം​ഗ​ൻ​വാ​ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ബ​ന്ധി​പ്പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് വി​ദ്യാ​ഭ്യാ​സം ന​ല്‍കു​ന്ന​ത്. 15 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍.

സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച മാ​റ്റ​ത്തി​ന് വ​ഴി​തെ​ളി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​ന്ത്യ​യി​ലെ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 70,000 ക്ലാ​സ് മു​റി​ക​ളി​ലെ 10 ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ള്‍ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്.

പീ​പ്ള്‍ ഫോ​ര്‍ ആ​ക്ഷ​ന്റെ ട്രാ​ന്‍സ്‌​ഫോം 12 പേ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. സ​ര്‍ക്കാ​ര്‍ മി​ഡി​ല്‍, സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളി​ലെ ആ​റു മു​ത​ല്‍ 10ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ സ്വ​ദേ​ശ​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക​ഭാ​ഷ, ഇം​ഗ്ലീ​ഷ്, ക​ണ​ക്ക്, സ​യ​ന്‍സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ശ​രി​യാ​യ പാ​ഠ്യ​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്താ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ട്രാ​ന്‍സ്‌​ഫോം സ്‌​കൂ​ള്‍സ് പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar foundationwise awardrocket learning
News Summary - Qatar Foundation 'Wise' award-India-rocket learning
Next Story