ദോഹ: പ്രാദേശികവും അന്തര്‍ദേശീയവുമായി സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ ഇനി പകു തി പ്രാസംഗികരും വനിതകളായിരിക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന് സി ഇ ഒയും വൈസ് ചെയര്‍പേഴ്സണുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് ആൽഥാനി പറഞ്ഞു. അടുത്ത വര്‍ഷം മുതലാണ് ഇത് നിലവില്‍ വരിക. ഖത്തറിന്റെ സാമ്പത്തിക സാമൂഹ്യ മുന്നേറ്റത്തില്‍ പ്രധാന പങ്കാളിത്തം വഹിക്കുന്ന വനിതകള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷന് പരിപാടികളില്‍ മികച്ച പങ്കാളിത്തം നൽകാനാണ് പുതിയ തീരുമാനത്തിലൂടെ ശ്രമിക്കുന്നത്.
ഖത്തര്‍ ഫൗണ്ടഷന്റെ ഉച്ചകോടികളിലും ശില്പശാലകളിലുമെല്ലാം 50 ശതമാനത്തില്‍ കുറയാത്ത പങ്കാളിത്തം വനിതകളുടേതായിരിക്കും. വ്യക്തികളുടെ വികസന കാര്യങ്ങളില്‍ യാതൊരു വിഭാഗീതയതയും ഖത്തര്‍ ഫൗണ്ടേഷന് കാണിക്കാറില്ലെന്ന് ശൈഖ ഹിന്ദ് പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ആഗോളതലത്തില്‍ വനിതകളുടെ ശബ്ദം കേള്‍പ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ശൈഖ ഹിന്ദ് ബിന്ത് ഹമദ് ആൽഥാനി പറഞ്ഞു.