സുസ്ഥിരതക്ക് ഉത്തരം തേടി എർത്ന ഉച്ചകോടി
text_fieldsഎർത്നാ സെന്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ഖത്തർ ഫൗണ്ടേഷനു കീഴിലെ പാരിസ്ഥിതിക, സാമൂഹിക സുസ്ഥിര സ്ഥാപനമായ എർത്നാ സെന്റർ സംഘടിപ്പിക്കുന്ന രണ്ടാമത് ഉച്ചകോടി ഏപ്രിൽ 22,23 തീയതികളിലായി നടക്കും. എർത്നാ വില്ലേജും വൈവിധ്യമാർന്ന ശിൽപശാലകളും ഉൾപ്പെടുന്ന പരിപാടികളാണ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. മന്ദാരിൻ ഓറിയന്റൽ ഹോട്ടൽ, ബിൻ ജെൽമൂദ് മ്യൂസിയം, ബറാഹത് മുശൈരിബ് എന്നീ സ്ഥലങ്ങളാണ് എർത്നാ ഉച്ചകോടി പരിപാടികൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
വിവിധ വിഷയങ്ങളിലെ പ്രദർശനങ്ങൾ ഉച്ചകോടിയോടനുബന്ധിച്ച് നടക്കും. നൂറിലധികം രാജ്യങ്ങളിലെ ആയിരത്തിലധികം പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. നമ്മുടെ കാലത്തെ സുസ്ഥിരതാ വെല്ലുവിളികളെ നേരിടാൻ പുതിയ കാഴ്ചപ്പാടുകളും ധീര സഹകരണവും അനിവാര്യമാണെന്ന് എർത്നാ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഗോൺസാലോ കാസ്ട്രോ ഡി ലാ മാറ്റ പറഞ്ഞു.
പ്രഥമ എർത്നാ അവാർഡ് ജേതാക്കളുടെ പ്രഖ്യാപനം ഉച്ചകോടിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. മലയാളികൾ ഉൾപ്പെടെ ബഹുമുഖ പ്രതിഭകൾ അവാർഡിനുള്ള ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന നാലു ജേതാക്കൾക്കായി ഒരു ദശലക്ഷം ഡോളറാണ് സമ്മാനത്തുകയായി വകയിരുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

