Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബജറ്റിൽ 30 ശതമാനം...

ബജറ്റിൽ 30 ശതമാനം കുറവ്: ശമ്പളത്തേയും ആനുകൂല്യങ്ങളെയും ബാധിക്കില്ല; ഖത്തർ

text_fields
bookmark_border
news
cancel

ദോഹ: ബജറ്റിൽ 30 ശതമാനം വരെ വെട്ടിക്കുറവ് വരുത്തുന്നു എന്ന പ്രചാരണം മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്വീകരിച്ച മുൻകരുതൽ നടപടി മാത്രമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി.

ഇത് പ്രവർത്തനച്ചെലവുകൾക്ക് മാത്രമാണ് ബാധകമാകുന്നത്. ജീവനക്കാരുടെ ശമ്പളത്തെയോ വികസന പദ്ധതികളെയോ ഇത് ബാധിക്കില്ലെന്നും പ്രതിവാര വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നിലവിലെ സാമ്പത്തിക നിയന്ത്രണങ്ങൾ മേഖലയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച താൽക്കാലിക നടപടി മാത്രമാണ്. മേഖലയിലെ വെല്ലുവിളികൾക്കിടയിലും ഖത്തർ സാമ്പത്തിക ശക്തിയും സ്ഥിരതയും നിലനിർത്തുന്നതായും അദ്ദേഹം പറഞ്ഞു. പുറത്തുവരുന്ന സാമ്പത്തിക സൂചകങ്ങളും വളർച്ചാ നിരക്കുകളും രാജ്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതുമാണ്.

അവശ്യവസ്തുക്കളുടെ ലഭ്യത, വിതരണ ശൃംഖല, ശമ്പളം തുടങ്ങി സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷിതമായ ദൈനംദിന ജീവിതം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ദേശീയ വികസന പദ്ധതികൾ മുൻ നിശ്ചയിച്ച പ്രകാരം തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Press ConferenceForeign Ministryqatar​
News Summary - 30 Percent Budget Cut Will Not Affect Salaries and Benefits: Qatar
Next Story