ഖത്തർ വിദേശകാര്യ മന്ത്രി തുർക്കിയിൽ
text_fieldsദോഹ: വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ് ദുറഹ്മാൻ ആൽഥാനി അങ്കാറയിലെത്തി. തുർക്കിയിൽ കഴിഞ്ഞ വർഷം ജൂലൈ 16ന് നടന്ന പട്ടാള അട്ടിമറി ശ്രമത്തിെൻറ ഓർമ ദിനാചരണത്തിൽ സംബന്ധിക്കാനാണ് അദ്ദേഹം തുർക്കിയിലെത്തിയതെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. എന്നാൽ ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യത്തിൽ തുർക്കിയുമായി കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി കൂടി ഈ അവസരം വിദേശകാര്യ മന്ത്രി ഉപയോഗപ്പെടുത്തുമെന്നാണ് അറിയുന്നത്. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആരംഭിക്കാനിരിക്കുന്ന ഗൾഫ് പര്യടനത്തിന് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിയുടെ സന്ദർശനം ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ഉപരോധം നേരിടുന്ന ഖത്തറിനെ വലിയ തോതിലുള്ള പിന്തുണയാണ് തുർക്കി നൽകുന്നത്. ദോഹയിൽ സൈനിക താവളംആരംഭിച്ചതിന് പുറമെ അവശ്യസാധനങ്ങൾ എത്തിച്ചും തുർക്കി തങ്ങളുടെ എല്ലാ സഹായവും നൽകിവരുന്നു. അതിന് പുറമെ രാഷ്ട്രീയ പിന്തുണയും തുർക്കിയുടെ ഭാഗത്തുനിന്ന് നിർലോഭമുണ്ടെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
