യമൻ പുനർനിർമാണത്തിന് ഖത്തർ
text_fieldsദോഹ: ആഭ്യന്തര യുദ്ധം തകര്‍ത്ത യമനില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ഖത്തര്‍. 45,000 യമനികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഖത്തറിലെ യമന്‍ അംബാസഡറെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നത്. ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് 45000 യമന്‍ പൗരന്മാര്ക്ക് ഖത്തര്‍ തൊഴില്‍ ഉറപ്പാക്കുക. ഇതോടൊപ്പം വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ തകര്‍ന്ന രാജ്യം പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികളും ഖത്തര്‍ തയാറാക്കിയിട്ടുണ്ട്. യമന്‍ അംബാസഡര്‍ റജീഹ് ബാദിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യമനിലെ സുപ്രധാനമായ ഏദന്‍ പവര്‍ സ്റ്റേഷന് 14 ദശലക്ഷം ഡോളര്‍ ചെലവിട്ട് ഖത്തര്‍ പുതുക്കിപ്പണിയും. എജുക്കേഷന്‍ എബൗ ഓള് പദ്ധതി വഴി യുദ്ധം തകര്‍ത്ത മേഖലകളില്‍ സ്കൂളുകള്‍ പണിയും. മറ്റു മേഖലകളിലെയും സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ഖത്തര്‍ ചാരിറ്റിയുടെ സഹായത്തോടെ വിവിധ മേഖലകളില്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ നിർമിക്കും. ആരോഗ്യ മേഖലയില്‍ പ്രധാനപ്പെട്ട ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കാനും ഖത്തര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.