Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റൊ​രു​ങ്ങി,...

ഖ​ത്ത​റൊ​രു​ങ്ങി, ലോ​ക​ക​പ്പി​ന്​

text_fields
bookmark_border
ഖ​ത്ത​റൊ​രു​ങ്ങി, ലോ​ക​ക​പ്പി​ന്​
cancel
camera_alt

മെ​ക്​​സി​കോ​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ്​ ബി​ൻ ജാ​സിം അ​ൽ ഖു​വാ​രി

ദോ​ഹ: 2022 ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള ഖ​ത്ത​റി​െൻറ ഒ​രു​ക്ക​ങ്ങ​ൾ 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യ​താ​യി മെ​ക്​​സി​കോ​യി​ലെ ഖ​ത്ത​ർ സ്​​ഥാ​ന​പ​തി മു​ഹ​മ്മ​ദ്​ ബി​ൻ ജാ​സിം അ​ൽ ഖു​വാ​രി. വി​വി​ധ വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സ്​​ഥാ​ന​പ​തി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഫു​ട്​​ബാ​ളി​നു​ പു​റ​മെ മ​റ്റു​ വി​ശ്വ കാ​യി​ക​മേ​ള​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്ക്​ വേ​ദി​യൊ​രു​ക്കാ​ൻ രാ​ജ്യം പ്രാ​പ്​​ത​രാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ഖ​ത്ത​റി​െൻറ ത​യാ​റെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​ധാ​ന​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കും. സു​സ്​​ഥി​ര ഊ​ർ​ജ സം​വി​ധാ​ന​മാ​വും ലോ​ക​ക​പ്പി​െൻറ പ്ര​ത്യേ​ക​ത. ഒ​രു​ദി​വ​സം ര​ണ്ട്​ ക​ളി കാ​ണാ​ൻ ക​ഴി​യും​വി​ധം സ്​​റ്റേ​ഡി​യ​ങ്ങ​ൾ​ക്കി​ട​യി​ലെ യാ​ത്ര​യും എ​ളു​പ്പ​മാ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2022 ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​െൻറ എ​ട്ട്​ വേ​ദി​ക​ളി​ൽ അ​ഞ്ചും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മ​ത്സ​ര​സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. മ​റ്റു​ മൂ​ന്നു​ സ്​​റ്റേ​ഡി​യ​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World cupQatar
News Summary - Qatar, for the World Cup
Next Story