ജി.സി.സി. ഭക്ഷ്യ ഇറക്കുമതി മാനദണ്ഡം രാജ്യത്ത് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും
text_fieldsദോഹ: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളിന്മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള ജിസിസി ഗൈഡ് ഏപ്രില്‍ മുതല്‍ നടപ്പാക്കും. പൊതു ആരോഗ്യ മന്ത്രാലയം അയിച്ചതാണ് ഇക്കാര്യം.
മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉന്നത നിലവാരമുള്ള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് ഗൈഡ് നടപ്പാക്കുന്നതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. അതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള അടിസ്ഥാന സാങ്കേതിക നടപടികളും ജി.സി.സി. ഭക്ഷ്യ ഗൈഡ് അവതരിപ്പിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ -പരിസ്ഥിതി ആരോഗ്യ വിഭാഗം ഡയറക്ടര്‍ വസ്സാന്‍ അബ്ദുല്ല അല്‍ ബാക്കിര്‍ വ്യക്തമാക്കി. അതേസമയം വ്യക്തിഗത ഉപയോഗത്തിനായുള്ള ഭക്ഷ്യവസ്തുക്കളിൽ ഇത് ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ നിര്‍മാണ വിവരങ്ങളും നല്‍കിയിരിക്കണം.
പ്രാദേശിക വിപണിയില്‍ എത്തുന്നതിനുമുമ്പ് ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ നിയന്ത്രണങ്ങള്‍ക്കുവേണ്ട ഏറ്റവും പ്രധാനപ്പെട്ട തത്വങ്ങളാണ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് എല്ലാ ജിസിസി രാജ്യങ്ങളിലും ഒരേസമയം നടപ്പിലാക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് മതപരമായ വ്യവസ്ഥകള്‍ (ഹലാല്‍) പാലിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് വേണം.
കസ്റ്റംസ് ഡിക്ലറേഷന്‍, വാണിജ്യ രജിസ്‌ട്രേഷന്‍, ആരോഗ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റ്, ഹലാല്‍ വ്യവസ്ഥകള്‍ പ്രകാരമാണ് ഇറച്ചി മുറിച്ചതെന്നതിന്റെ തെളിവ് എന്നിവയും ഭക്ഷ്യ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഹാജരാക്കണം.
പരിശോധന സമയത്തും കസ്റ്റംസ് ക്ലിയറന്‍സ് സമയത്തും ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാത്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ ജപ്തി ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
കയറ്റുമതി ചെയ്യുന്ന രാജ്യത്തിെൻറ ആരോഗ്യസര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും അവയെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
