Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅരനൂറ്റാണ്ട്​ കഴിഞ്ഞ...

അരനൂറ്റാണ്ട്​ കഴിഞ്ഞ ‘ഖുബ്ബൂസ്​ രുചിപ്പെരുമ’യിൽ ഗുലാം ഹുസ്സൈനും ഗസൂരിയും

text_fields
bookmark_border
അരനൂറ്റാണ്ട്​ കഴിഞ്ഞ ‘ഖുബ്ബൂസ്​ രുചിപ്പെരുമ’യിൽ ഗുലാം ഹുസ്സൈനും ഗസൂരിയും
cancel

ദോഹ: പ്രവാസത്തി​​െൻറ അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോഴും ഇറാന്‍ സ്വദേശികളായ ഗുലാം ഹുസ്സൈനും ഗസൂരിക്കും ഇനിയും വിശ്രമിക്കാന്‍ സമയമായില്ല. തങ്ങളുടെ ബേക്കറിയിൽ അവർ അദ്ധ്വാനത്തിലാണ്​. രുചികരമായ ഖുബ്ബൂസുകൾ  നിർമ്മിച്ച്​ വിൽപ്പന നടത്തി ജീവിതത്തി​​െൻറ ഇൗ സായാഹ്​നത്തിലും  അവർ സന്തോഷത്തിലുമാണ്​. പഴയ റയ്യാനില്‍  ഷേക്ക് ഖാലിദ്‌ റൗണ്ട്  എബൗട്ടിന്നു സമീപമുള്ള ഈ ബേക്കറിയില്‍ പ്രധാനമായും ലബനാനി , മഗ്രിബി കുബ്ബൂസുകളാണ് ഉണ്ടാക്കുന്നത്‌ . കൂടാതെ സമൂന  ചെറിയ റൊട്ടികള്‍ എന്നിവയും ഇവര്‍ തയ്യാറാക്കുന്നു .  

വര്‍ഷങ്ങളായി  ഇവിടെ നിന്ന്  മാത്രം കുബ്ബൂസ്  വാങ്ങുന്ന അനേകം സ്വദേശി കുടുംബങ്ങളും  പരിസര വാസികളായ  വിദേശീയരും ഉണ്ട്​.  ഇൗബേക്കറിയിൽ ധാരാളം  ദിവസംതോറും ഏറെ സന്ദര്‍ശകരുണ്ട്​.   പതിനേഴു വയസ്സുള്ളപ്പോഴാണ് ഗുലാം ദോഹയിലെത്തുന്നത്, അതിനും മുന്‍പേ പതിനഞ്ചാം വയസ്സില്‍ ബന്ധുക്കളോടൊപ്പം ഗസൂരി ദോഹയില്‍ എത്തിയിരുന്നു. അക്കാലം മുതലേ ഇരുവരും ഒരേ ബേക്കറിയിലെ തൊഴിലാളികളാണ് .  ബേക്കറിക്ക് അന്‍പതു വര്‍ഷത്തിനിടക്ക്​ കാര്യമായ രൂപമാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, ഗുലാമിന്നും  ഗസൂരിക്കും  കാലം പ്രായത്തി​​െൻറ രൂപത്തില്‍  മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. മുഖത്തും ശരീരത്തിലും ആകമാനം  ചുളിവുകള്‍ .  എങ്കിലും, ജീവിതം എല്ലായിപ്പോഴും അധ്വാനിക്കുവാനുള്ളതാണെന്നാണ്  ഇരുവരുടെയും പക്ഷം. സുദൃഡമായ  ഇവരുടെ കരങ്ങള്‍ കണ്ടാലറിയാം തങ്ങളുടെ  ജോലി വളരെയേറെ ആസ്വദിച്ചു ചെയ്യുന്നവരാണെന്ന് .  ചൂട് കാലത്ത് പുറത്തെ ചൂടിനേക്കാള്‍ ബേക്കറിക്ക് അകത്ത്  സഹിക്കാവുന്നതിലും  ചൂട് കൂടുതലായിരിക്കുമെന്ന് ഇവര്‍ പറയുന്നു . ഈ പ്രായത്തിലും ഇത്തരം കടുത്ത ചൂടിനെ  നേരിടാന്‍ കഴിയുന്നത്‌   ഇക്കാലമത്രയും കഠിനാധ്വാനo കൊണ്ട് ശീലിച്ചെടുത്ത  മനോബലം കൊണ്ടുമാത്രമെന്ന് ഇരുവര​ും  അഭിപ്രായപ്പെടുന്നു . പുതിയകാലത്തെ നേരമ്പോക്കുകളൊന്നും   ഇവര്‍ക്ക് ശീലമില്ല .

ഗസൂരിക്ക്​ ഒപ്പം സഹായി ഹസൻ
 

മൊബൈലിലും  ടീവിയിലും  നോക്കിയിരുന്നു സമയം കളയുന്ന പുതിയ ചെറുപ്പക്കാരെക്കുറിച്ചു ഗസൂരിക്ക് ഒട്ടേറെ പരാതികള്‍ പറയാനുണ്ട്     കുബ്ബൂസ്     നിര്‍മ്മാണം  പൂര്‍ണ്ണമായും യന്ത്ര വല്കൃതമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്  തീര്‍ത്തും  പരമ്പരാഗത  രീതിയില്‍ ചുടുകട്ടയില്‍  തീര്‍ത്ത  അമ്പതു വര്‍ഷത്തിലധികം പഴക്കമുള്ള  ഒരേ അടുപാണ്​ ഇവിടെയുള്ളത്​.  ഗുലാം ഹുസ്സൈനും ഗസൂരിയും ചൂണ്ടികാട്ടുന്ന ഒരു കാര്യമുണ്ട്​. ഖത്തര്‍ സര്‍ക്കാര്‍  കുബ്ബൂസ്  വില    പതിറ്റാണ്ടുകളായി  ഒരേ രീതിയില്‍ നിലനിര്‍ത്താന്‍  ചിലവിടുന്ന തുക  വളരെ വലുതാണ്‌. മാത്രവുമല്ല   പ്രധാനപ്പെട്ട    മറ്റൊരു കാര്യം   കുബ്ബൂസി​​െൻറ       ചേരുവകളിലെ   ഗുണനിലവാരത്തിലും ,  രുചിയിലും  , ഉന്നത നിലവാരം  പുലർത്തുന്നതിലും   അധികൃതര്‍  നിരന്തരം  നിർദേശം നൽകുന്നു.     വളരെ  സ്തുത്യര്‍ഹമായ  സേവനം തന്നെയാണിത്  .   മാത്രമല്ല. മറ്റ്  ഗള്‍ഫ്‌  രാജ്യങ്ങളെ  അപേക്ഷിച്ച്    ഖത്തറില്‍  അതുകൊണ്ട് തന്നെ കുബ്ബൂസിന്നു     കുറഞ്ഞ  വിലയായാണുള്ളത്. ഗുലാമിന്റെയും   ഗസൂരിയുടെയും   കുടുംബം  ഇറാനിലാണ് .  ഇറാനിലെ  ഫാര്‍സ്  സ്വദേശികളാണിവര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - qatar food
Next Story