Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ ഫുഡ് ടെക് പ്രഫഷനൽസ് ഓണാഘോഷം

text_fields
bookmark_border
ഖത്തർ ഫുഡ് ടെക് പ്രഫഷനൽസ് ഓണാഘോഷം
cancel

ദോഹ: ഖത്തർ ഫുഡ് ടെക് പ്രൊഫഷണൽസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. തുമാമ മാളിലെ അൽ സാജ് കിച്ചണിൽ നടന്ന പരിപാടിയിൽ ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളടക്കം നൂറോളം പേർ പങ്കെടുത്തു. കൂട്ടായ്മയുടെ പ്രതിനിധി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. തുടർന്ന് ഓണത്തിന്റെ പാരമ്പര്യവും കൂട്ടായ്മയുടെ സൗഹൃദവും വിളിച്ചോതുന്ന വിവിധ കലാ-വിനോദ പരിപാടികൾ അരങ്ങേറി.

സൗഹൃദസംഗമത്തോടൊപ്പം രസകരമായ വിവിധ മത്സരങ്ങളും ഗെയിംസും സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീർ റിയാസ് ഖാൻ, അഫീഫ്, ശ്രീജിത്ത് ബാലു, അഷിൻ റഹീം, നവാസ്, അഫീത എന്നിവർ നേതൃത്വം നൽകി. നൗഷാദ് മൂത്തേടത്ത് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Food Tech Professionals Onam Celebration
Next Story