രാജ്യത്തിെൻറത് മികച്ച സാമ്പത്തിക സുരക്ഷിതത്വം-ധനമന്ത്രി
text_fieldsദോഹ: രാജ്യത്തിന് മികച്ച സാമ്പത്തിക സുരക്ഷിതത്വമാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി അലി ശരീഷ് അൽഅമ്മാദി വ്യക്തമാക്കി. ഉപരോധ രാജ്യങ്ങളേക്കാൾ ഏറെ സുരക്ഷിതമാണ് തങ്ങളുടെ സാമ്പത്തിക മേഖലക്കുള്ളത്. സെൻട്രൽ ബാങ്ക് ഇക്കാര്യം വ്യക്തമാക്കികഴിഞ്ഞതായും ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.
സെൻട്രൽ ബാങ്കിൽ ആവശ്യമായ ഫണ്ട് ശേഖരമായി തന്നെ നിക്ഷേപമുണ്ട്. അക്കാര്യത്തിൽ ഒരു തരത്തിലുള്ള ആശങ്കക്കും വകയില്ലെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. മേഖലയിലെ അതിവേഗം വളർച്ച പ്രാപിച്ച് വരുന്ന രാജ്യമാണ് ഖത്തർ. സാമ്പത്തിക വളർച്ച മറ്റ് അയൽ രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ്. യു.എ.ഇയേക്കാൾ 40 ശതമാനം അധിക വർദ്ധനവാണ് ഖത്തറിനുള്ളതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
ആക്രമിക്കപ്പെടുന്ന രാജ്യത്തിെൻറ കൂെടയാകും തങ്ങളെന്ന ജർമനിയുടെ പ്രതികരണം ഏറെ സ്വാഗതാർമാണെന്ന് അലി ശരീഫ് അഭിപ്രായപ്പെട്ടു. ഖത്തർ ഇൻവെസ്റ്റ്മെൻ്റ് അതോറിറ്റി ലണ്ടനിൽ നിരവധി മേഖലയിലാണ് നിക്ഷേപനം നടത്തിയിരിക്കുന്നത്. ചാർഡ്, കാനറി, വാർഫ്, ഹാർവൂഡ്, മുൻ ഒളിമ്പിക് ഗ്രാമം തുടങ്ങിയവയെല്ലാം ഖത്തറിെൻ്റ അധിനതിലാണുളളതെന്ന് ടൈംസ് റിപ്പോർട്ടിൽ വ്യക്തമാക്കി.ഖത്തറുമായി സഹകരിക്കുന്ന കമ്പനികൾക്ക് മുൻപിൽ യു.എ.ഇയോ ഖത്തറോ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ഈ കമ്പനികൾ ഖത്തറിന് മുൻഗണന നൽകുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
