ഖത്തർ കിക്കോഫ് 2022: എഫ്.സി ബിദ വിജയികൾ
text_fieldsഡോം ഖത്തർ പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റിൽ ചാമ്പ്യന്മാരായ എഫ്.സി ബിദക്ക് ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് 'ഡയസ്പോറ ഓഫ് മലപ്പുറം' ഒരു വർഷ കൗണ്ട്ഡൗണിെൻറ ഭാഗമായി സംഘടിപ്പിച്ച ഖത്തർ കിക്കോഫ് 2022 ഏകദിന ഫുട്ബാൾ പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റിൽ എഫ്.സി ബിദ ചാമ്പ്യന്മാരായി. അൽജസീറ അക്കാദമിയിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധാനംചെയ്തുകൊണ്ട് 36 ടീമുകൾ മാറ്റുരച്ചു. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ എഫ്.സി ബിദ റോയിട്ടേഴ്സ് എഫ്.സിയെ പരാജയപ്പെടുത്തി. ലൂസേഴ്സ് ഫൈനലിൽ മെയ്റ്റ്സ് ഖത്തർ, ലാൽ കെയേഴ്സിനെ പരാജയപ്പെടുത്തി. ഏറ്റവും മികച്ച ഗോൾകീപ്പറായി എഫ്.സി ബിദയുടെ സയീദുൽ അമനെ തിരഞ്ഞെടുത്തു.
സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒയും മുൻ ഐ.എസ്.സി വൈസ് പ്രസിഡന്റുമായ ഷറഫ് പി. ഹമീദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.സി. മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ചെവിടിക്കുന്നൻ സ്വാഗതവും കേശവദാസ് നിലമ്പൂർ നന്ദിയും രേഖപ്പെടുത്തി. മത്സരത്തിൽ വിജയികളായവർക്ക് ഡോ. ഖാലിദ് അൽഫക്രു, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ്, വനിത വിങ് കൺവീനർ ഷംല ജാഫർ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഇന്ത്യൻസമൂഹം നടത്തുന്ന ഇടപെടലുകൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ഡോ. ഖാലിദ് അൽ ഫക്രു അഭിപ്രായപ്പെട്ടു.
ക്വിക്ക് പ്രിന്റ് സെന്റർ ജനറൽ മാനേജർ സുജിത്ത്, കേബ്ടെക് എം.ഡി പ്രദീപ്, സൗദിയ ഗ്രൂപ് ചെയർമാൻ മുസ്തഫ എന്നിവർ വിജയികൾക്കുള്ള സമ്മാനത്തുക കൈമാറി. രതീഷ് കക്കോവ്, ശ്രീജിത്ത് നായർ, ഉണ്ണികൃഷ്ണൻ എള്ളാത്ത്, സിദ്ദീഖ് വാഴക്കാട് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. അബ്ദുൽ റഷീദ്, ബാലൻ, ഡോ. വി.വി. ഹംസ, അസ്ഹർ അലി, ശ്രീധർ, സൗമ്യ പ്രദീപ്, നൗഫൽ കട്ടുപ്പാറ, അനീസ്, നിയാസ് കൈപേങ്ങൽ, ഹരിശങ്കർ, ഇർഫാൻ ഖാലിദ് പകര, അഭി ചുങ്കത്തറ, ഷാജി കുനിയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജലീൽ കാവിൽ, യൂണിക് ഖത്തർ പ്രതിനിധികൾ, ഇന്ത്യൻ ഡോക്ടർ ക്ലബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂർ, വിപിൻ മേപ്പയൂർ എന്നിവർ സമാപനച്ചടങ്ങിൽ സംസാരിച്ചു. ഉണ്ണികൃഷ്ണൻ എള്ളാത്ത് നന്ദി പറഞ്ഞു.