Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്​ പ്രവൃത്തികൾ...

ലോകകപ്പ്​ പ്രവൃത്തികൾ പുരോഗമിക്കുന്നു; തൊഴിലാളികൾക്ക്​ പൂർണ സുരക്ഷ

text_fields
bookmark_border
ലോകകപ്പ്​ പ്രവൃത്തികൾ പുരോഗമിക്കുന്നു; തൊഴിലാളികൾക്ക്​ പൂർണ സുരക്ഷ
cancel
camera_alt??? ????????? ??????? ??????????

ദോഹ: കോവിഡ്–19ൻെറ പശ്​ചാത്തലത്തിൽ ലോകകപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പുരോഗമിക്കുന്നു. തൊഴിലാളികൾക്ക ്​ തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലും പൂർണസുരക്ഷയൊരുക്കിയാണിതെന്നും പ്രാദേശിക സംഘാടകരായ സു​പ്രീം കമ്മ ിറ്റി ഫോർഡെലിവറി ആൻറ്​ ലെഗസി അറിയിച്ചിരുന്നു.

ഏതടിയന്തര സാഹചര്യങ്ങളും നേരിടുന്നതിന് സുപ്രീം കമ്മിറ്റി ക്ക് കീഴിൽ എല്ലാ സൈറ്റുകളിലും തൊഴിലാളികളുടെ താമസസ്​ഥലങ്ങളിലും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കുകൾ ഉപയേ ാഗപ്പെടുത്തുന്നുണ്ട്​. നിർമാണ സ്​ഥലങ്ങളിലും താമസകേന്ദ്രങ്ങളിലും കൃത്യമായ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്ക ുന്നുണ്ട്​.

ദിവസേന രണ്ട് നേരം തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്​. സുപ്രീം കമ്മിറ്റി പദ്ധ തി പ്രദേശങ്ങളിൽ മാസ്​കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നുണ്ട്​. മാസ്​കുകൾ ലഭ്യമാകാത്ത സമയങ്ങളിൽ സ്വന്തം സ്​കാർഫുകൾ മാസ്​കുകളായി ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്​.സൈറ്റുകളിൽ അനാവശ്യ സന്ദർശകരെ കർശനമായി വിലക്കിയി ട്ടുണ്ട്​. സൈറ്റുകളിലും താമസ കേന്ദ്രങ്ങളിലും ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്​.
പൊതുജനാരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ച മാനദണ്ഡങ്ങൾ പ്രകാരം കർശന മുൻകരുതലുകളാണ് സൈറ്റുകളിലും താമസ സ്​ഥലങ്ങളിലും നടപ്പാക്കിയിരിക്കുന്നതെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. മറ്റ്​ രോഗങ്ങളുള്ള 55 വയസ്സ് കഴിഞ്ഞ തൊഴിലാളികളെ തൊഴിൽ സ്​ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. ഇവർക്ക് കോവിഡ്–19 വരാൻ സാധ്യതയേറെയന്നതിനാലാണ് നടപടിയെന്നും അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റി പ്രത്യേകം തയ്യാറാക്കിയ താമസസ്​ഥലത്തായിരിക്കും ഇവർ താമസിക്കുക. പ്രതിമാസം ശമ്പളം ഇവർക്ക് ലഭ്യമാക്കുന്നുണ്ട്​.

ശാരീരിക പ്രയാസങ്ങൾ ഉണ്ടാകുന്ന തൊഴിലാളികളെ കണ്ടെത്തുന്നതിനും ആവശ്യമായ മുൻകരുതലെടുക്കുന്നതിനുമായി എല്ലാ സൈറ്റുകളിലും മറ്റു കേന്ദ്രങ്ങളിലും റിസ്​ക് അസസ്​മ​െൻറ് നടത്തിയിട്ടുണ്ട്. കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഇത് സുപ്രീം കമ്മിറ്റിയെ ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം പകർച്ചവ്യാധി ലോകത്തെ ഭീതിയിലാഴ്ത്തുമ്പോഴും 2022 നവംബർ–ഡിസംബർ മാസത്തിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മാമാങ്കം അത്​ഭുതകരമാകുമെന്ന്​ തനിക്ക്​ പൂർണ ആത്മവിശ്വാസമുണ്ടെന്ന്​ ഫിഫ പ്രസിഡൻറ് ജിയോനി ഇൻഫാൻറിനോ പറഞ്ഞു. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ എട്ട് സ്​റ്റേഡിയങ്ങളിലായാണ് ഖത്തർ ലോകകപ്പ് നടക്കുന്നത്.നിലവിലെ പരിതാപകരമായ സാഹചര്യത്തിലും 2022ൽ ഏറ്റവും മികച്ച ഫുട്ബോൾ ലോകകപ്പായിരിക്കും ഖത്തർ മേഖലക്കും ലോകത്തിനുമായി സമ്മാനിക്കുക.

ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് എഴുതിയ കത്തിലാണ്​ ഫിഫ പ്രസിഡൻറ്​ ഇക്കാര്യം വ്യക്തമാക്കിയത്​. കോവിഡ്–19നെതിരായ ആഗോള പോരാട്ടത്തിൽ ഖത്തർ ഫുട്ബോൾ അസോസിയേഷ​െൻറ പങ്കാളിത്തമുണ്ടാകും.
ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഖത്തർ സജ്ജമാണെന്നും നിലവിൽ ഫുട്ബോൾ സമയക്രമത്തിലുണ്ടായിരിക്കുന്ന നേരിയ മാറ്റങ്ങൾ ഖത്തറി​െൻറ തയ്യാറെടുപ്പുകളെ ഒരിക്കലും പിന്നോട്ടടിക്കുകയില്ലെന്നും ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ഖത്തറിൽ ഒരുമിച്ചിരുത്തി മാനുഷികതയുടെ ആഘോഷമാണ് ഖത്തർ ലക്ഷ്യമിടുന്നതെന്നും നേരത്തേ ഫിഫ പ്രസിഡൻറിനെഴുതിയ കത്തിൽ ശൈഖ് ഹമദ് വിശദീകരിച്ചിരുന്നു. ആഗോളതലത്തിൽ കോവിഡ്–19നെതിരായ പോരാട്ടത്തിൽ രാജ്യത്തെ ഫുട്ബോൾ സമൂഹം കൂടെയുണ്ടാകും.

വളരെ വേദനിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യം. അന്താരാഷ്​ട്ര ഫുട്ബോൾ സമൂഹത്തിനാവശ്യമായ മുഴുവൻ പിന്തുണയും സഹകരണവും പ്രഖ്യാപിക്കുകയാണെന്നും ഏത് മാർഗത്തിലൂടെയും ഈ പ്രതിസന്ധിയെ തകർക്കാൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം എഴുതി.
മുമ്പെങ്ങുമില്ലാത്ത വിധം ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും സഹകരണവും ഐക്യദാർഢ്യവും പരസ്​പര ബഹുമാനവും പരസ്​പരം മനസ്സിലാക്കലുമായിരിക്കണം നമ്മുടെ മനസ്സിലുണ്ടാകേണ്ടതെന്നും അന്താരാഷ്​ട്ര ഫുട്ബോൾ സമൂഹത്തി​െൻറ മൂല്യങ്ങളും ഇത്​ ​പ്രകാരമാണെന്നും മറുപടിയിൽ ഫിഫ പ്രസിഡൻറ് വിശദീകരിച്ചു. ഈ സമയത്ത് സൗഹൃദവും ഐക്യവും മനുഷ്യത്വവുമാണ് ആവശ്യപ്പെടുന്നത്​.

ഇത്തരം വിഷമകരമായ സമയങ്ങളിൽ ജനങ്ങളുടെ ഐക്യബലം പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്നു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങൾ ജനങ്ങൾക്ക് ഒരുമിക്കാനുള്ള അവസരമാണ്​. ലോകം ഈ സമയത്തെയും അതിജീവിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ക്യു. എഫ്. എ പ്രസിഡൻറ് കത്തിൽ പറഞ്ഞു. കോവിഡ്–19നെ പ്രതിരോധിക്കുന്നതി ​െൻറ ഭാഗമായി ക്യൂ. എഫ്. എ തുടക്കം മുതൽ തന്നെ രംഗത്തുണ്ട്​. പ്രാദേശിക ടൂർണമ​െൻറുകളും മറ്റു പരിപാടികളും മാറ്റിവെച്ചതടക്കം കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഫിഫ പ്രസിഡൻറിനെ അദ്ദേഹം ധരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarfifagulf news
News Summary - qatar-fifa-gulf news
Next Story