നേട്ടങ്ങളുടെ പട്ടികയുമായി ബലദ്നാ ഫാം
text_fieldsദോഹ: ഖത്തര്‍ ഭക്ഷ്യ സുരക്ഷയില്‍ സ്വയം പര്യാപ്തത നേടാനുള്ള ഒരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഇതിന്‍െറ ഭാഗമായി രാജ്യത്തിന് ആവശ്യമായ പച്ചക്കറികളും പഴങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ഇവിടെ തന്നെ ഉത്പ്പാദിക്കാനുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്‍കാന്‍ തയ്യാറാകുകയാണ് സര്‍ക്കാര്‍. ഇതിനായി കര്‍ഷക സംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനുള്ള നയത്തിലും സര്‍ക്കാര്‍ എത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ഭക്ഷ്യോത്പ്പാദ സ്വയം പര്യാപ്തയുടെ മികച്ച മാതൃകയാകുകയാണ് ഖത്തറി ലൈവ് സ്റ്റോക്ക് ഫാമായ ബലദ്നാ. 100 ശതമാനം ഖത്ത ഉടമസ്ഥതതിലുള്ള കന്നു കാലി കൃഷി കേന്ദ്രമായ ബലദ്നാ. ഫാം പ്രാദേശിക ഇറച്ചി വിപണിയിലേക്ക് ഏകദേശം 2,500 ചെമ്മരിയാടുകളേയും ആടുകളേയുമാണ് പ്രതിമാസം നല്‍കുന്നത്. രാജ്യത്തിന്‍്റെ ഭക്ഷ്യസുരക്ഷയില്‍ മുഖ്യ പങ്കും സംഭാവന ചെയ്യുന്നതും ഈ ഫാം തന്നെയാണ്. പ്രതിമാസം ശരാശരി 70-80 ടണ്‍ പാല്‍, 2000-2500 ചെമ്മരിയാടുകളും ആടുകളും 1,500-2,000ടണ്‍ കന്നുകാലികള്‍ക്കുള്ള ആഹാരം എന്നിവ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ബലദ്ന ഫാം ക്ളസ്റ്റര്‍ മാര്‍ക്കറ്റിങ് മാനേജര്‍ കമാല്‍ ബസര്‍ബാഷി വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഏറ്റവുമധികം കന്നുകാലികളും ആടുകളുമുള്ള ഫാം ആണ് ബലദ്നാ. ഇവിടെ നിന്നും ബലദ്നാ എന്ന പേരിലാണ് പാലും കാലിത്തീറ്റയും വിപണിയിലിറക്കുന്നത്. പേള്‍, കോര്‍ണിഷ്, അല്‍ ഖോര്‍ എന്നിവിടങ്ങളില്‍ ബലദ്നാക്ക് സ്വന്തം ഒൗട്ട് ലെറ്റുകളുംസ്വന്തമായുണ്ട്. പുതുതായി ഗര്‍റാഫയില്‍ഒൗട്ട്ലെറ്റ് ഉടന്‍ തുറക്കുമെന്ന് മാര്‍ക്കറ്റിങ് മാനേജര്‍ പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പാണ് ബലദ്നാ ഫാമിന്‍്റെ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ബലദ്നാ എന്ന വ്യാപാര നാമത്തില്‍ ഉത്പന്നങ്ങള്‍ വിപണിയിലത്തെിച്ചത് ഈ വര്‍ഷം ആദ്യത്തിലാണ്. പാലുത്പന്നങ്ങളും ഇറച്ചി ഉത്പന്നങ്ങളുമാണ് മുഖ്യമായും വിപണിയിലത്തെുന്നത്. വിപണിയില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി പറയുന്നു. 2023 ആകുമ്പോഴേക്കും ഖത്തറിനെ സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ രാജ്യമായി പ്രഖ്യാപിക്കുകയാണ് ഖത്തര്‍ നാഷനല്‍ ഫുഡ് സെക്യൂരിറ്റി പ്രോഗ്രാമിന്‍്റെ (ക്യു എന്‍ എഫ് എസ് പി) ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ കാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്‍്റെ സ്വയം പര്യാപ്തത 8.5 ശതമാനം മാത്രമാണ്. 2009ല്‍ ആറു ശതമാനമുണ്ടായിരുന്നതാണ് 8.5ലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
