Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ സന്ദേശം വ്യാജം,...

ആ സന്ദേശം വ്യാജം, ഖത്തറിലെ ഇന്ത്യൻ എംബസിയുടേതല്ല

text_fields
bookmark_border
ആ സന്ദേശം വ്യാജം, ഖത്തറിലെ ഇന്ത്യൻ എംബസിയുടേതല്ല
cancel
camera_alt???????????????? ????????????? ????????????

ദോഹ: നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നു എന്ന തരത്തിൽ പ്രച രിക്കുന്ന സന്ദേശങ്ങൾ വ്യാജം. ഇന്ത്യൻ എംബസി, അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ്​ എന്നിവരുടേതെന്ന്​ പറഞ്ഞാണ്​ സന്ദേശം പ്രചരിക്കുന്നത്​. എന്നാൽ ഇത്തരത്തിലുള്ള വിവരശേഖരണം ഇപ്പോൾ നടത്തുന്നില്ലെന്നും പ്രചരിക്കുന്നത്​ വ്യാജമായ കാര്യമാണെന്നും എംബസി അധികൃതർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

ഡൽഹിയിൽ നിന്ന്​ വിവരശേഖരണം നടത്താൻ ആവശ്യപ്പെട്ട്​ അറിയിപ്പ്​ വരികയാണെങ്കിൽ അത്​ ചെയ്യും. എന്നാൽ നിലവിൽ അത്തരം വിവരശേഖരണം ഇന്ത്യൻ എംബസി നടത്തുന്നില്ല.

‘സുഹൃത്തുക്കളെ അടിയന്തരമായി നാട്ടിൽ പോകേണ്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ പേരും ID /PP നമ്പർ, ഏതു എയര്‍പോര്‍ട്ടിലേക്കാണോ പോകേണ്ടത് എന്നിവ സഹിതം എംബസിയിൽ നൽകാൻ വേണ്ടി ICBF ല്‍ രജിസ്​റ്റർ ചെയ്യുക’ എന്ന്​ പറഞ്ഞാണ്​ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. ഇത്​ സംബന്ധിച്ച്​ തങ്ങൾക്കും അറിവില്ലെന്ന്​ ഐ.സി.ബി.എഫും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news
News Summary - qatar fake whatsapp message-gulf news
Next Story