ഖത്തർ എക്സോൺ ഓപൺ ടെന്നിസ്: ഉജ്ജ്വല ജയത്തോടെ മറെ തുടങ്ങി
text_fieldsഖലീഫ ഇന്‍റർനാഷനൽ ടെന്നിസ് കോംപ്ലക്സിൽ ആരംഭിച്ച ഖത്തർ എക്സോൺ ഓപൺ മത്സരത്തിൽനിന്ന്
ദോഹ: നിറഞ്ഞ ഗാലറിയുടെ മധ്യത്തിൽ മിന്നുന്ന ജയത്തോടെ ഖത്തർ എക്സോൺ ഓപൺ ടെന്നിസിൽ സൂപ്പർ താരം ആൻഡി മറയെുടെ കുതിപ്പിന് തുടക്കം. സീഡില്ലാതെ കളത്തിലിറങ്ങിയ മുൻ ഗ്രാൻഡ്സ്ലാം ചാമ്പ്യൻ ആദ്യ റൗണ്ടിൽ ജപ്പാന്‍റെ താരോ ഡാനിയേലിനെ അനായാസം തോൽപിച്ചാണ് തുടക്കം ഗംഭീരമാക്കിയത്. ഈ വർഷാദ്യം നടന്ന ആസ്ട്രേലിയൻ ഓപണിന്‍റെ രണ്ടാം റൗണ്ടിൽ മറെയുടെ കുതിപ്പിന് തടയിട്ട അതേ ഡാനിയേലിനെതിരായിരുന്നു മറെയുടെ നേരിട്ടുള്ള ജയം. സ്കോർ 6-2, 6-2.
നേരത്തെ രണ്ടു തവണും ഖത്തർ ഓപണിന്‍റെ ക്വാളിഫയറിൽ മടങ്ങിയ ജപ്പാൻ താരത്തിന് ആദ്യമായി നേരിട്ട് എൻട്രി ലഭിച്ചപ്പോൾ മറെയുടെ തിരിച്ചുവരവിൽ ഇടറി വീഴാനായിരുന്നു യോഗം. ശക്തമായ ബാക് ഹാൻഡ് ഷോട്ടുകളും ട്രേഡ് മാർക്കായ ഹിറ്റുകളുമായാണ് മറെയ ദോഹയിൽ തിരിച്ചുവരവ് നടത്തിയത്. 2017ന് ശേഷം ദോഹയിൽ താരത്തിന്‍റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. ക്രോസ് ഷോർട്ടുകളുമായി കോർട്ട് നിറയെ ഓടികളിക്കുന്ന മറെയയും കാണാൻ കഴിഞ്ഞു.
ശസ്ത്രക്രിയയും വിരമിക്കൽ പ്രഖ്യാപനവുമെല്ലാമായി നീറിയ സീസണിനുശേഷം തിരിച്ചുവരവിനൊരുങ്ങുന്ന താരത്തിന്‍റെ മിന്നും പ്രകടനത്തിനായിരുന്നു ദോഹ വേദിയായത്. ചൊവ്വാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ സ്പെയിനിന്റെ അലയാന്ദ്രോ ഫോകിനയും കസാഖ്സ്താന്റെ അലക്സാണ്ടർ ബുബ്ലികും ഫ്രാൻസിന്‍റെ അർതർ റിൻഡെർനെചും രണ്ടാം റൗണ്ടിൽ കടന്നു. ടോപ് സീഡ് ഡാനിൽ ഷപോവലോവ്, മരിൻ സിലിച്, ഡാൻ ഇവാൻസ് എന്നിവർ ബുധനാഴ്ച കളത്തിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

