ഷെല്ലാക്രമണം; യുക്രെയ്നിലെ ഖത്തർ എംബസിക്ക് നാശനഷ്ടം സംഭവിച്ചതിൽ ഖേദം പ്രകടിപ്പിച്ചു
text_fieldsദോഹ: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഖത്തർ എംബസി കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു. എന്നാൽ, സംഭവത്തിൽ എംബസിയിലെ നയതന്ത്രജ്ഞർക്കോ മറ്റ് ജീവനക്കാർക്കോ പരിക്കുകൾ സംഭവിച്ചിട്ടില്ലെന്ന് ഖത്തർ സ്ഥിരീകരിച്ചു.
നയതന്ത്ര കാര്യാലയങ്ങൾ, അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനങ്ങൾ, സിവിലിയൻ സ്ഥാപനങ്ങൾ എന്നിവയെ ഇത്തരം ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
റഷ്യ -യുക്രെയ്ൻ പ്രതിസന്ധി ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഖത്തറിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ ചാർട്ടറിനും അനുസൃതമായി സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും ഖത്തർ പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

