കനത്ത ചൂട്; ഒപ്പം കാറ്റും ശക്തമാകും
text_fieldsദോഹ: അകവും പുറവും പൊളളിച്ച് ചൂട് കുതിച്ചുയരുന്നതിനിടെ വരും ദിവസങ്ങളിൽ ഖത്തറിൽ കാറ്റും പൊടിയും ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം. വെള്ളിയാഴ്ച മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്നാണ് പ്രവചനം.
ഇതോടൊപ്പം പൊടിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ കാഴ്ചാപരിധി കുറയ്ക്കാന്‍ ഇത് ഇടവരുത്തും. കടലില്‍ പോകുന്നവര്‍ക്കും മുന്നറയിപ്പുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അതേസമയം വാരാന്ത്യത്തില്‍ ചൂട് വര്‍ധിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളിൽ ചൂടും, ഒപ്പം പൊടിയോട് കൂടിയ കാറ്റും വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രതി പാലിക്കണം.
ബുധനാഴ്ച 45 ഡിഗ്രി സെല്‍ഷ്യസ് വരെയായണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. അതേസമയം, വേനൽ കനക്കുന്നതിന്റെ ഭാഗമായി പുറംതൊഴിൽ ചെയ്യുന്നവർക്കായി പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. രാവിലെ 10 മണി മുതൽ ഉച്ച 3.30 വരെയാണ് ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

