Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
ദോഹ: അവധിക്ക് നാട്ടിക്ക് പോയ ഖത്തർ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് അത്തോളി പറമ്പത്ത് തലക്കുളത്തൂർ പടിഞ്ഞാറയിൽ മമ്മദിന്‍റെ മകൻ ഷൗക്കത്ത് (38) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. സൈലിയയിൽ സൂപ്പർമാർക്കറ്റിൽ ക്യാഷറായി ജോലിചെയ്യുന്ന ഷൗക്കത്ത് രണ്ടു മാസം അവധിക്ക് അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്.
റാനിയയാണ് ഭാര്യ. മകൻ: മുഹമ്മദ്. മാതാവ്: ഹവ്വ. സഹോദരങ്ങൾ: ലത്തീഫ്, നാസർ, യൂസുഫ്, താഹിർ, ഷരീഫ്.
Next Story

