Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ പ്രവാസി...

ഖത്തർ പ്രവാസി നാട്ടില്‍ മരണപ്പെട്ടു

text_fields
bookmark_border
ഖത്തർ പ്രവാസി നാട്ടില്‍ മരണപ്പെട്ടു
cancel

ദോഹ: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന തൃശൂർ ചാവക്കാട്​ മുല്ലശ്ശേരി കണ്ണോത്ത് കെ.കെ ഹുസൈന്‍ ( 66) നാട്ടില്‍ മരണപ്പെട്ടു. ശ്വാസകോശ സം‌ബന്ധമായ രോഗത്തിന്‌ ചികിത്സയിലായിരുന്നു. 39 വർഷത്തോളം ഖത്തറിൽ സലാം സ്​റ്റോർ ആൻറ്​ സ്​റ്റുഡിയോ ഗ്രൂപ്പിൽ ജോലി ചെയ്‌തുവരികെയാണ്​ അസുഖ ബാധിതനായി നാട്ടിലേക്ക്​ മടങ്ങുന്നത്​.

രോഗം അല്‍‌പം ഭേദമായ ശേഷം ഖത്തറില്‍ തിരികെയെത്തി ഔദ്യോഗിക ചുമതലകള്‍ എല്ലാം ഒഴിവാക്കി വീണ്ടും നാട്ടിലേക്ക്​ മടങ്ങി. കൊച്ചി ആസ്​റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം. ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍‌ത്തകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. വിയോഗത്തില്‍ ഉദയം പഠനവേദി അനുശോചിച്ചു.

ഭാര്യ: നജ്‌‌മ. മക്കൾ: ഷഹ്​ന, ഫായിസ, സഫ, ഹസ്ന, ഫൈഹ. മരുമകൻ: ജിഷാർ. ഖബറടക്കം വെങ്കിടങ്ങ്‌ കണ്ണോത്ത് ജുമാഅത്ത് ഖബര്‍‌സ്ഥാനില്‍.

Show Full Article
TAGS:qatar obit 
News Summary - qatar expact died in kerala
Next Story