ചിത്രപ്രദർശനം 19 മുതൽ
text_fieldsദോഹ: ചിത്രകലയിൽ ശ്രേദ്ധയനും ശാന്തിനികേതൻ സ്കൂളിലെ ചിത്ര കലാ അധ്യാപകനുമായ കെ വി നൗഫലിെൻറ ചിത്ര പ്രദർശനം ഈ മാസം 19, 20 തിയ്യതികളിൽ എഫ് സി സി ഹാളിൽ നടക്കും.
സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. എഫ് സി സി, ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം നടക്കുക. പ്രകൃതിയുടെ നിഗൂഡ ഭാവങ്ങളെ കാൻവാസിൽ പകർത്തുന്നതിൽ ഏറെ സമർത്ഥനായ ചിത്രകാരൻ എന്ന നിലയിൽ ഇദ്ദേഹത്തിെൻറ സംഭാവനകൾ എടുത്തുപറയേണ്ടതാണന്ന് വാർത്താസമ്മേളനത്തിൽ പെങ്കടുത്ത ശാന്തി നികേതൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ശിഹാബുദ്ദീൻ പുലത്ത്, എം ടി നിലമ്പൂർ, ജസീം അബ്ദുൽ ജബ്ബാർ, റഫീഖ് മേച്ചേരി എന്നിവർ പറഞ്ഞു. ജലച്ഛായത്തിൽ ഖത്വറിെൻറയും കേരളത്തിെൻറയും ദൃശ്യഭംഗി പകർത്തിയ നാൽപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക. കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനായി സംഭാവന ചെയ്തതാണ് പ്രദർശനത്തിലുള്ള ചിത്രങ്ങളെന്ന് നൗഫൽ പറഞ്ഞു. കോഴിക്കോട്ടെ അഡ്വ. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള ഫൈറ്റ് ഫോർ ലൈഫ് ഫൗണ്ടേഷനാണ് നൗഫൽ തെൻറ ചിത്രങ്ങൾ നൽകുന്നത്.
പ്രധാന രചനകൾ കേരളത്തിലെ പ്രമുഖ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും പ്രദർശിപ്പിക്കുകയും അതിെൻറ വിൽപ്പനയിലൂടെ സമാഹരിക്കപ്പെടുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ മലപ്പുറത്തും കോഴിക്കോട്ടെ ആർട്ട് ഗാലറിയിലും ചിത്രങ്ങളുടെ പ്രദർശനം നടക്കും.
നേരത്തേ മറ്റു കലാകാരന്മാരോടൊത്ത് എക്ബിഷനുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും തെൻറ ആദ്യ വ്യക്തിപരമായ എക്സിബിഷനാണ് നടക്കുന്നതെന്ന് നൗഫൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
